Friday, April 3rd, 2020

’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

ഒരുമിച്ച് അഭിനയിച്ച സിനിമകളിലൂടെ ജീവിതത്തില്‍ ഒന്നായവരാണ് ജയറാമും പാർവതിയും

Published On:Feb 18, 2020 | 12:58 pm

ഒരുമിച്ച് അഭിനയിച്ച സിനിമകളിലൂടെ ജീവിതത്തില്‍ ഒന്നായവരാണ് ജയറാമും പാർവതിയും. തിരക്കുള്ള നായികയായി പാര്‍വതി തിളങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് മിമിക്രി കലാകാരനായ ജയറാം സിനിമയിലെത്തുന്നത്. അതും പ്രശസ്ത സംവിധായകന്‍ പത്മരാജന്റെ ചിത്രത്തിലൂടെയായിരുന്നു ജയറാമിന്റെ അരങ്ങേറ്റം.

jayaram parvathi എന്നതിനുള്ള ചിത്ര ഫലം

1988ലായിരുന്നു അപരന്‍ പുറത്തിറങ്ങിയത്. വിശ്വനാഥന്‍, ഉത്തമന്‍ എന്നീ കഥാപാത്രങ്ങളെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിച്ചത്. ജയറാം പാര്‍വ്വതിയെ പരിചയപ്പെടുന്നതും അപരനിലൂടെയായിരുന്നു. അതിന്റെ ഓര്‍മകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ജയറാം. ”32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്. എന്റെ ആദ്യം ചിത്രം അപരനും എന്റെ അശ്വതിയും” എന്നാണ് പാര്‍വതിക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

1992 സെപ്തംബര്‍ 7നായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം. അപരന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, വിറ്റ്നെസ്,കുറുപ്പിന്റെ കണക്ക് പുസ്തകം, തലയണമന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

  • 2
    2 hours ago

    ‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

  • 3
    2 hours ago

    കോവിഡ് -19 ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വ്യായാമം ചെയ്യാനും ഫിറ്റ് ആയിരിക്കാനും സഞ്ജയ് ദത്ത്

  • 4
    2 hours ago

    ദീപം തെളിയിക്കല്‍; ഒരു കാഴ്ചപ്പാടുമില്ലാത്ത ഷോ മാത്രമെന്ന് തരൂര്‍

  • 5
    3 hours ago

    ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

  • 6
    3 hours ago

    ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

  • 7
    3 hours ago

    ‘ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും’- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍

  • 8
    3 hours ago

    കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്‌പെൻഷൻ

  • 9
    4 hours ago

    കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി