Wednesday, February 26th, 2020

മോശം പ്രകടനം; ബുംറക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ട്രന്‍ഡ് ബോള്‍ട്ടാണ് ബുംറയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയത്.

Published On:Feb 13, 2020 | 9:48 am

ദുബായ് : ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിനത്തില്‍ മോശം പ്രകടനത്തിന് പുറമെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് വീണ്ടും തിരിച്ചടി. ഐ സി സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം താരത്തിന് നഷ്ടമായി. പരമ്പരയില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ കഴിയാഞ്ഞത് താരത്തിന് വലിയ തിരിച്ചടിയായി.
പരിക്ക് കാരണം പരമ്പരയില്‍ നിന്ന് വിട്ട് നിന്ന താരം ട്രെന്‍ഡ് ബോള്‍ട്ടാണ് ബുംറയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനത്ത് ബോള്‍ട്ടിന് 727 പോയിന്റായി. 719 പോയ്ന്റുള്ള ബുംറ രണ്ടാം സ്ഥാനത്തേക്ക്‌പോയി.
തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ബുംറ പരമ്പരയില്‍ ഒരു വിക്കറ്റ് പോലും നേടാതെ മടങ്ങുന്നത്. മൂന്ന് മത്സരങ്ങളിലും 10 ഓവര്‍ തികച്ചെിറഞ്ഞ ബുംറ 167 റണ്‍സ് വിട്ട്‌കൊടുത്തു. ഇക്കണോമി റെയ്റ്റ് 5.56. മികച്ച് ഇക്കണോമിയില്‍ ബൗള്‍ ചെയ്യാറുള്ള ബുംറ ഈ പരമ്പരയില്‍ എറിഞ്ഞത് വെറും ഒരു മെയ്ഡന്‍ ഓവറാണ്.
അതേസമയം പരമ്പരകളില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലിയുടെ ഏകദിന റാങ്കിങ്ങിന് മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. 869 പേയ്‌ന്റോടെ കോലി ഒന്നാം സ്ഥാനം തുടരുകയാണ്. 855 പോയ്ന്റുള്ള രോഹിത് ശര്‍മയാണ് രണ്ടാമത്.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    13 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    15 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    16 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    16 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    16 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    16 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    16 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി