Monday, January 27th, 2020

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും

ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും. ഞായറാഴ്ചയായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പൗരത്വഭേഗതി ബില്‍ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തായതിനെ തുടര്‍ന്ന് ഞായറാഴ്ചമുതല്‍ മൂന്നുദിവസം ഗുവാഹാട്ടിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യജപ്പാന്‍ ഉച്ചകോടിയുടെ വേദി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആബെയും സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ട് വരുന്നത്. പൗരത്വഭേഗതി ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭം അസമിനെ കലാപഭൂമിയാക്കിരിക്കുകയാണ്. തലസ്ഥാനമായ ഗുവാഹാട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. പ്രക്ഷോഭകാരികളെ നേരിടാന്‍ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ … Continue reading "ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും"

Published On:Dec 13, 2019 | 10:00 am

ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും. ഞായറാഴ്ചയായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്.
പൗരത്വഭേഗതി ബില്‍ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തായതിനെ തുടര്‍ന്ന് ഞായറാഴ്ചമുതല്‍ മൂന്നുദിവസം ഗുവാഹാട്ടിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യജപ്പാന്‍ ഉച്ചകോടിയുടെ വേദി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആബെയും സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ട് വരുന്നത്.
പൗരത്വഭേഗതി ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭം അസമിനെ കലാപഭൂമിയാക്കിരിക്കുകയാണ്. തലസ്ഥാനമായ ഗുവാഹാട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
പ്രക്ഷോഭകാരികളെ നേരിടാന്‍ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചിരുന്നു.
ഇന്ത്യ-ജപ്പാന്‍ കൂടുക്കാഴ്ചയുടെ വേദി ഗുവാഹാട്ടിയില്‍ നിന്ന് മാറ്റിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും മറ്റു വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല.
പൗരത്വ ബില്ലിനെച്ചൊല്ലി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തരമന്ത്രി അസുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം അവസാനനിമിഷം റദ്ദാക്കുകയുണ്ടായി. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച വൈകീട്ട് ഇന്ത്യയിലെത്തേണ്ടതായിരുന്നു മോമെന്‍.

LIVE NEWS - ONLINE

  • 1
    1 min ago

    സൗദി അറേബ്യയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

  • 2
    15 mins ago

    മരണം 80 ആയി; രോഗം ഭീതിയില്‍

  • 3
    18 hours ago

    ബഹ്‌റൈനില്‍ വിഷവാതകം ശ്വസിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ച നിലയില്‍

  • 4
    20 hours ago

    ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം ; തീരുമാനം വെള്ളിയാഴ്ച

  • 5
    20 hours ago

    കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

  • 6
    21 hours ago

    തെയ്യം കലാകാരന്‍ ബൈക്ക് ഇടിച്ച് മരിച്ചു

  • 7
    21 hours ago

    സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു

  • 8
    21 hours ago

    മഹീന്ദ്ര സ്‌കോര്‍പിയോ ബാരിക്കേഡില്‍ തട്ടി പറന്നുയര്‍ന്ന് ബൈക്ക് യാത്രികരുടെ മുകളിലേക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യം

  • 9
    21 hours ago

    ‘താന്‍ മുസ്​ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരും ‘ ; ഷാരൂഖിന്റെ പ്രസ്താവനയെ പ്രശംസിച്ച് ആരാധകർ