Wednesday, February 19th, 2020

രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

നല്ലതുമാത്രം ഉദ്ദേശിച്ചാണ് രാഹുല്‍ഗാന്ധിയെ കശ്മീരിലേക്ക് ക്ഷണിച്ചതെങ്കിലും അദ്ദേഹം രാഷ്ട്രീയം കളിച്ചെന്നും സത്യപാല്‍ മാലിക്ക് ആരോപിച്ചു

Published On:Aug 24, 2019 | 6:54 pm

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെയും പ്രതിപക്ഷസംഘത്തിന്റെയും കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. നല്ലതുമാത്രം ഉദ്ദേശിച്ചാണ് രാഹുല്‍ഗാന്ധിയെ കശ്മീരിലേക്ക് ക്ഷണിച്ചതെങ്കിലും അദ്ദേഹം രാഷ്ട്രീയം കളിച്ചെന്നും സത്യപാല്‍ മാലിക്ക് ആരോപിച്ചു.
ഇപ്പോള്‍ രാഹുല്‍ഗാന്ധിക്ക് കശ്മീര്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. കശ്മീരിലെ സാഹചര്യങ്ങള്‍ വഷളാകണമെന്നാണ് ആവശ്യമെങ്കില്‍ അദ്ദേഹത്തിന് ഇവിടെവന്ന് ഡല്‍ഹിയില്‍ പറഞ്ഞ കള്ളങ്ങള്‍ ആവര്‍ത്തിക്കാം. പക്ഷേ, അതൊന്നും നല്ലതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നേരത്തെ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുല്‍ ഗാന്ധിയെ കശ്മീര്‍ താഴ്വര സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. കശ്മീരിലെ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനമുന്നയിച്ചപ്പോഴായിരുന്നു സത്യാപാല്‍ മാലിക് രാഹുലിനെ ക്ഷണിച്ചത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    1 hour ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    2 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    2 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    3 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    3 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    3 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    4 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    4 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു