3.5 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ പുണെയിലെ ഓണ്‍ റോഡ് വില
3.5 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ പുണെയിലെ ഓണ്‍ റോഡ് വില
റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല് ജിടി സ്വന്തമാക്കി ബോളിവുഡ് ഹീറോ ജാക്കി ഷ്റോഫ്. ഫുള്‍ ക്രോമിയം ഫിനീഷിങ്ങ് നല്‍കിയിട്ടുള്ള മിസ്റ്റര്‍ ക്ലീന്‍ പെയിന്റ് സ്കീമിലുള്ള വാഹനമാണ് അദ്ദേഹം വാങ്ങിയത്. 3.5 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ പുണെയിലെ ഓണ്‍ റോഡ് വില. പുണെയിലെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പായ ബ്രഹ്മ മോട്ടോഴ്സാണ് അദ്ദേഹത്തിന് ബൈക്ക് കൈമാറിയത്. 647 സിസി ശേഷിയുള്ള എയര്‍-ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഇതില്‍. 47 ബിഎച്ച്പി പവറും 52 എന്‍എം ടോര്‍ക്കുമേകുന്ന ഈ വാഹനത്തില്‍ സ്ലീപ്പ് അസിസ്റ്റ് ക്ലെച്ച് സ്റ്റാന്റേഡാണ്. ആറ് സ്പീഡാണ് ട്രാന്സ്മിഷന്.