Thursday, December 12th, 2019

അടുത്ത വര്‍ഷം ബിഎസ്-VI മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് ഇസൂസു

2019 ഡിസംബറോടെ ബിഎസ്-IV മോഡലുകളുടെ ഉത്പാദനം നിര്‍ത്തലാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്

Published On:Nov 25, 2019 | 9:57 am

അടുത്ത വര്‍ഷം ആദ്യം ബിഎസ്-VI കംപ്ലയിന്റ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഇസൂസു മോട്ടോര്‍സ് ഇന്ത്യ. മാത്രമല്ല, 2019 ഡിസംബറോടെ ബിഎസ്-IV മോഡലുകളുടെ ഉത്പാദനം നിര്‍ത്തലാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇസൂസു നിലവില്‍ ഡി-മാക്‌സ് റെഗുലര്‍ ക്യാബ്, ഡി-മാക്‌സ് എസ്-ക്യാബ്, MU-X, റേഞ്ച്-ടോപ്പിംഗ് വി-ക്രോസ് ഡി-മാക്‌സ് എസ്യുവികള്‍ എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ആദ്യ രണ്ട് മാസത്തിനുള്ളില്‍ ബിഎസ്-VI കംപ്ലയിന്റ് ഇസൂസു വാഹനങ്ങളാണ് ഇന്ത്യയില്‍ വിപണിയിലെത്തുന്നതെന്ന് ബ്രാന്‍ഡ് പറയുന്നു.
മോഡലുകളെ ആശ്രയിച്ച് റേഞ്ച് ടോപ്പിംഗ് വകഭേദങ്ങള്‍ക്ക് വില ഒരു ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെ ഉയരുമെന്ന് കമ്പനി വ്യക്തമാക്കി. നിലവില്‍ ബിഎസ് IV ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് കിഴിവുകളും ആനുകൂല്യങ്ങളും നല്‍കിയാണ് വിപണിയിലെത്തിക്കുന്നത്. ഈ വര്‍ഷം അവസാനം വരെ ഈ ഓഫറുകള്‍ ഈ മോഡലുകള്‍ക്ക് ലഭ്യമാകുമെന്നും ഇസൂസു അറിയിച്ചിട്ടുണ്ട്. പ്രധാനമായും എഞ്ചിനും മറ്റ് മെക്കാനിക്കല്‍ ഘടകങ്ങളും ബിഎസ്-VI-ലേക്ക് ഉയര്‍ത്തുന്നതാണ് വില വര്‍ധനവിന് കാരണം. പെട്രോള്‍ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് ഉയര്‍ന്ന വില വര്‍ധനവ് ഉണ്ടാകും. നിലവില്‍ കമ്പനിയുടെ ഇന്ത്യന്‍ ഉല്‍പ്പന്ന നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലാണ് ഇസൂസു വി-ക്രോസ് ഡി-മാക്‌സ്. വി-ക്രോസ് ഡി-മാക്‌സിന് 3.5 ലക്ഷം രൂപ മതല്‍ 4 ലക്ഷം രൂപ വരെയായിരിക്കും വര്‍ധനവ് ഉണ്ടാവുക. നിലവില്‍ ഈ എസ്യുവിയ്ക്ക് 16.54 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. Mരണ്ട് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളുമായാണ് ഇസൂസു വി-ക്രോസ് ഡി-മാക്‌സ് വിപണിയിലെ്തുന്നത്. ആദ്യത്തെ 1.9 ലിറ്റര്‍ യൂണിറ്റ് 3600 rpm-ല്‍ 150 bhp കരുത്തും 1800 rpm-ല്‍ 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തെ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 3600 rpm-ല്‍ 134 bhp കരുത്തും 1800 rpm-ല്‍ 320 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. 1.9 ലിറ്റര്‍ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഗ്ദാനം ചെയ്യുന്നത്. 2.5 ലിറ്റര്‍ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    4 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    5 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    6 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    7 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    7 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    7 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    7 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    7 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍