Monday, May 25th, 2020

മലയാളികള്‍ ഉള്‍പ്പെടെ 900 തീവ്രവാദികള്‍ കീഴടങ്ങി

നവംബര്‍ 12നാണ് അഫ്ഗാന്‍ സേന നാന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയത്.

Published On:Nov 25, 2019 | 10:33 am

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ 900 ത്തോളം ഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനക്കുമുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്.പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് സുചന.
നവംബര്‍ 12നാണ് അഫ്ഗാന്‍ സേന നാന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയത്. ഇവിടെ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 93 ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു ഇവരില്‍ 12 പക്കിസ്ഥാനികളാണുണ്ടായിരുന്നത്.
ഇതുരെ കീഴടങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കീഴടങ്ങിയ ഇന്ത്യക്കാരായ 10 പേരില്‍ ഭൂരിഭാഗം പേരും മലയാളികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘമാണ്. ഇവരെ കാബൂളിലെത്തിച്ചിട്ടുണ്ട്.
വ്യോമാക്രമണത്തില്‍ ചിലര്‍ കൊല്ലപ്പെട്ടെങ്കിലും നാന്‍ഗര്‍ഹറില്‍ ധാരാളം ഇന്ത്യക്കാരായ ഐഎസ് തീവ്രവാദികളുണ്ടെന്നാണ് അഫ്ഗാന്‍ സുരക്ഷാ സേന പറയുന്നത്. 2016ലാണ് 12ഓളം പേര്‍ ഐഎസില്‍ ചേരാനായി കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്.

 

LIVE NEWS - ONLINE

  • 1
    25 mins ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 2
    2 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 3
    4 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 4
    4 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 5
    4 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 6
    4 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 7
    19 hours ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

  • 8
    21 hours ago

    സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

  • 9
    23 hours ago

    യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: കുറ്റം സമ്മതിച്ച് ഭര്‍ത്താവ്