Wednesday, January 29th, 2020

ഐ എസ് റിക്രൂട്ടിംഗ് ; പ്രധാന കണ്ണി സുല്‍ത്താന് വേണ്ടി വ്യാപക തെരച്ചില്‍

      തിരു: ഐ എസ് എന്ന ഭീകരവാദ ഗ്രൂപ്പിനായി  ഇന്റര്‍നെറ്റിലൂടെ കേരളത്തില്‍ നിന്നുള്‍പ്പെടെ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന് സംശയിക്കുന്ന മംഗലാപുരം ഭട്കല്‍ സ്വദേശി  അബ്ദുള്‍ഖാദിര്‍ സുല്‍ത്താനായി (39) ഇന്റലിജന്‍സ് ബ്യൂറോയും (ഐ.ബി) ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) തെരച്ചില്‍ തുടങ്ങി. പത്തിലേറെ ട്വിറ്റര്‍ അക്കൗണ്ടുകളും ചാറ്റ്‌റൂമുകളുമൊരുക്കി പാലക്കാട്ടുകാരനുള്‍പ്പെടെ ഇരുപതോളം യുവാക്കളെ ഇയാള്‍ റിക്രൂട്ട് ചെയ്തതായാണ് വിവരം. ഇയാളുടെ ചിത്രവും വിവരങ്ങളും സംസ്ഥാന പോലീസിനും എന്‍.ഐ.എ കൈമാറും. സുല്‍ത്താന്‍ ദുബായിലുണ്ടെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. എന്നാല്‍ … Continue reading "ഐ എസ് റിക്രൂട്ടിംഗ് ; പ്രധാന കണ്ണി സുല്‍ത്താന് വേണ്ടി വ്യാപക തെരച്ചില്‍"

Published On:Dec 20, 2014 | 10:29 am

Abdul Khadir Sulthan Full

 

 

 
തിരു: ഐ എസ് എന്ന ഭീകരവാദ ഗ്രൂപ്പിനായി  ഇന്റര്‍നെറ്റിലൂടെ കേരളത്തില്‍ നിന്നുള്‍പ്പെടെ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന് സംശയിക്കുന്ന മംഗലാപുരം ഭട്കല്‍ സ്വദേശി  അബ്ദുള്‍ഖാദിര്‍ സുല്‍ത്താനായി (39) ഇന്റലിജന്‍സ് ബ്യൂറോയും (ഐ.ബി) ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) തെരച്ചില്‍ തുടങ്ങി. പത്തിലേറെ ട്വിറ്റര്‍ അക്കൗണ്ടുകളും ചാറ്റ്‌റൂമുകളുമൊരുക്കി പാലക്കാട്ടുകാരനുള്‍പ്പെടെ ഇരുപതോളം യുവാക്കളെ ഇയാള്‍ റിക്രൂട്ട് ചെയ്തതായാണ് വിവരം. ഇയാളുടെ ചിത്രവും വിവരങ്ങളും സംസ്ഥാന പോലീസിനും എന്‍.ഐ.എ കൈമാറും.
സുല്‍ത്താന്‍ ദുബായിലുണ്ടെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. എന്നാല്‍ ഐസിസ് അനുകൂല ട്വിറ്റര്‍ പോസ്റ്റുകളുടെ പേരില്‍ ബാംഗ്ലൂരിലെ ബഹുരാഷ്ട്ര കമ്പനി ഉദ്യോഗസ്ഥന്‍ മെഹ്ദി മെഹ്ബൂബ് ബിശ്വാസ് അറസ്റ്റിലായതോടെ സുല്‍ത്താന്‍ മുങ്ങി.  അഫ്ഗാനിസ്ഥാനിലാണ് ഇയാള്‍  പരിശീലനം നേടിയതെന്ന എന്‍.ഐ.എ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെയാണ് സുല്‍ത്താന്‍ യുവാക്കളെ ഐസിസിലെത്തിച്ചത്. ട്വിറ്ററില്‍ പൂജാരി, പണ്ഡിറ്റ്, മുല്ല, മൗലാനാ, നഖ്‌വ, ഷേഖൂ, ഷേഖ്ഹാദീസ് തുടങ്ങി പത്തോളം അക്കൗണ്ടുകളാണ് ഇയാള്‍ക്കുണ്ടായിരുന്നത്.  ഇന്റര്‍നെറ്റ് ചാറ്റ് റൂമുകളിലും ഫേസ് ബുക്ക് ചാറ്റിംഗിലും ആയിരക്കണക്കിന് യുവാക്കളെത്തിയിരുന്നു. മുഹമ്മദ് അഹ്ദ എന്നപേരിലാണ് യുവാക്കളോട് ഇയാള്‍ സംസാരിച്ചിരുന്നത്.
ഐസിസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന ഫേസ് ബുക്ക് പേജുകളില്‍ നിത്യേന കേരളത്തില്‍ നിന്ന് നൂറുകണക്കിന് സന്ദര്‍ശകരുണ്ട്. പലരും പേജ് പങ്കുവെക്കുന്നുമുണ്ട്. ഹൈദരാബാദില്‍ 15 എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളെയും ചെന്നൈയില്‍ മൂന്ന് യുവാക്കളെയും മഹാരാഷ്ട്രയില്‍ നാല് വിദ്യാര്‍ത്ഥികളെയും കാണാതായതായി സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് കാണാതായവര്‍ സിറിയയിലുണ്ടെന്ന് ഐ.ബി കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെ അസാമില്‍ നടന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍  കേരളത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലകളില്‍ നിന്ന് കാണാതാകുന്നവരുടെ കേസുകള്‍ ഇന്റലിജന്‍സ് പരിശോധിക്കുകയും സംശയാസ്പദമായവ കേന്ദ്ര ഏജന്‍സികളെ അറിയിക്കുകയും വേണം. ഇന്ത്യയില്‍ ഒരു വര്‍ഷം നീളുന്ന റിക്രൂട്ടിംഗ്  ഐസിസ് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം.

LIVE NEWS - ONLINE

 • 1
  3 hours ago

  സൂപ്പര്‍ ഇന്ത്യ

 • 2
  3 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 3
  4 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 4
  5 hours ago

  തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

 • 5
  6 hours ago

  കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

 • 6
  7 hours ago

  ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

 • 7
  7 hours ago

  ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

 • 8
  7 hours ago

  യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

 • 9
  8 hours ago

  ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി