Wednesday, January 22nd, 2020

ഇറാഖിലെ റോക്കറ്റാക്രമണം; ലക്ഷ്യം യുഎസ് സൈനികര്‍

ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണു പുതിയ റോക്കറ്റാക്രമണം.

Published On:Jan 13, 2020 | 9:46 am

ബഗ്ദാദ്: ഇറാഖിലെ വ്യോമതാവളത്തിനു നേരെ റോക്കറ്റാക്രമണം. വടക്കന്‍ ബഗ്ദാദിലെ വ്യോമതാവളത്തിനു നേര്‍ക്കാണു ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് ഇറാഖ് സൈനികര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
ഇറാഖില്‍ യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന കേന്ദ്രമാണ് ആക്രമണം നടന്ന വ്യോമതാവളം. നാലു റോക്കറ്റുകളാണ് ഇവിടെ പതിച്ചത്. ഇവിടെനിന്ന് ഭൂരിപക്ഷം യുഎസ് സൈനികരെയും നീക്കിയിരുന്നത്രെ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണു പുതിയ റോക്കറ്റാക്രമണം. ഇറാഖില്‍ യുഎസ് സൈനികരുള്ള താവളങ്ങള്‍ക്കു നേരെ കഴിഞ്ഞ മാസങ്ങളില്‍ റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഭൂരിഭാഗം ആക്രമണങ്ങളിലും ഇറാഖി സൈനികര്‍ക്കാണു പരിക്കേറ്റത്.

 

LIVE NEWS - ONLINE

  • 1
    14 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    16 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    16 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    16 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    17 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    19 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    19 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    19 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    19 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍