Sunday, October 25th, 2020

സഞ്ജുവിന് യഥാര്‍ഥ പരീക്ഷണം ഇന്ന്; ദുബായിലെ വമ്പന്‍ സ്റ്റേഡിയത്തില്‍ ആര് വീഴും ? വാഴും ?

ദുബായ്: രാജസ്ഥാന്‍ റോയല്‍സ് ടീമും സ്റ്റാര്‍ സ്‌ട്രൈക്കര്‍ മലയാളി താരം സഞ്ജു സാംസണും ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്നാണ് ഇന്ന് കൊല്‍ക്കത്ത ടീമിനെ നേരിടാനെത്തുന്നത്. എന്നാല്‍ ഇതുവരെ കണ്ടതും അറിഞ്ഞതുമായ കളികള്‍ ആയിരിക്കില്ല ഐപിഎല്ലില്‍ ഇനി കാണാനുള്ളത്. കാരണം മറ്റൊന്നുമല്ല, നേരത്തെ കളി നടന്നത് ഷാര്‍ജയിലെ കുഞ്ഞന്‍ സ്റ്റേഡിയത്തിലാണെങ്കില്‍ ഇന്ന് മുതല്‍ അതല്ല അവസ്ഥ. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയമെന്ന ബ്രഹ്‌മാണ്ഡ കളിക്കളത്തിലാണ് ഇനിയുള്ള പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. 25000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയമാണിത്. ഇതുവരെ 72 ഐപിഎല്‍ മത്സരങ്ങള്‍ … Continue reading "സഞ്ജുവിന് യഥാര്‍ഥ പരീക്ഷണം ഇന്ന്; ദുബായിലെ വമ്പന്‍ സ്റ്റേഡിയത്തില്‍ ആര് വീഴും ? വാഴും ?"

Published On:Sep 30, 2020 | 5:16 pm

ദുബായ്: രാജസ്ഥാന്‍ റോയല്‍സ് ടീമും സ്റ്റാര്‍ സ്‌ട്രൈക്കര്‍ മലയാളി താരം സഞ്ജു സാംസണും ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്നാണ് ഇന്ന് കൊല്‍ക്കത്ത ടീമിനെ നേരിടാനെത്തുന്നത്. എന്നാല്‍ ഇതുവരെ കണ്ടതും അറിഞ്ഞതുമായ കളികള്‍ ആയിരിക്കില്ല ഐപിഎല്ലില്‍ ഇനി കാണാനുള്ളത്. കാരണം മറ്റൊന്നുമല്ല, നേരത്തെ കളി നടന്നത് ഷാര്‍ജയിലെ കുഞ്ഞന്‍ സ്റ്റേഡിയത്തിലാണെങ്കില്‍ ഇന്ന് മുതല്‍ അതല്ല അവസ്ഥ. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയമെന്ന ബ്രഹ്‌മാണ്ഡ കളിക്കളത്തിലാണ് ഇനിയുള്ള പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. 25000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയമാണിത്. ഇതുവരെ 72 ഐപിഎല്‍ മത്സരങ്ങള്‍ മാത്രം നടന്ന ഈ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ 27 ടീമുകള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. 44 കളികള്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം വിജയിച്ചപ്പോള്‍ ഒരു മത്സരം ടൈ ആയി. ഈ സ്‌റ്റേഡിയത്തിലെ ആവറേജ് ഫസ്റ്റ് ഇന്നിങ്‌സ് സ്‌കോറായി വിലയിരുത്തപ്പെടുന്നത് 151 ആണ്. നേരത്തെ നടന്ന രണ്ടു കളികളിലും സിക്‌സറുകള്‍ കൊണ്ട് ആവേശപ്പൂരം തീര്‍ത്ത സഞ്ജുവിന് പുതിയ കളിക്കളത്തില്‍ എത്രത്തോളം ശോഭിക്കാനാകുമെന്നതിനെ ആശ്രയിച്ചിരിക്കും രാജസ്ഥാന്‍ റോയല്‍സിന്റെ ഇനിയുള്ള ഭാവി. ക്യാപ്റ്റന്‍ സ്മിത്തിന് പുറമേ ജോസ് ബട്‌ലര്‍ തിരിച്ചെത്തിയതും ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കും. എന്നാല്‍ കൊല്‍ക്കത്ത ടീമിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാണ്. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ നിന്ന് ഒരു സ്ഥാനം മാത്രം മുകളിലുള്ള ടീമിന് പഴയ ഫോമിലെത്തണമെങ്കില്‍ ഏറെ വിയര്‍ക്കേണ്ടി വരും. യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ കരുത്തിലാണ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന്റെ പ്രതീക്ഷ. മത്സരം നടക്കുമ്പോള്‍ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം. 33 ഡിഗ്രി ചൂട് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

LIVE NEWS - ONLINE

 • 1
  9 hours ago

  വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

 • 2
  12 hours ago

  ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

 • 3
  13 hours ago

  ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

 • 4
  13 hours ago

  കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

 • 5
  14 hours ago

  പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

 • 6
  14 hours ago

  രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

 • 7
  1 day ago

  സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 • 8
  1 day ago

  ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

 • 9
  1 day ago

  കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം