Sunday, October 25th, 2020

കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; ചെന്നൈ-മുംബൈ പോരാട്ടം വൈകിട്ട് 7.30 ന്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13 ആം എഡിഷന് ഇന്ന് പ്രൗഢോജ്ജ്വലമായ തുടക്കം. കൊവിഡ് പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ നിരവധി മുന്നൊരുക്കങ്ങള്‍ക്കു ശേഷമാണ് സംഘാടകര്‍ ആദ്യ മത്സരത്തിനൊരുങ്ങുന്നത്. ഇക്കുറി കാണികളും ചിയര്‍ ലീഡേര്‍സും ഒന്നും ഇല്ലാതെയാണ് മത്സരമെന്നത് തിരിച്ചടിയാണെങ്കിലും ഇത് മറികടക്കാന്‍ മികച്ച ടീമുകളെ തന്നെ ആദ്യ മത്സരങ്ങളില്‍ അണിനിരത്തിയിട്ടുണ്ട്. ഐപിഎലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന ‘മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്’ മത്സരത്തോടെയാണ് പുതിയ സീസണ് ഇന്ന് അരങ്ങുണരുക. കഴിഞ്ഞ തവണ ഇരു ടീമുകളും നാലു … Continue reading "കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; ചെന്നൈ-മുംബൈ പോരാട്ടം വൈകിട്ട് 7.30 ന്"

Published On:Sep 19, 2020 | 3:34 pm

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13 ആം എഡിഷന് ഇന്ന് പ്രൗഢോജ്ജ്വലമായ തുടക്കം. കൊവിഡ് പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ നിരവധി മുന്നൊരുക്കങ്ങള്‍ക്കു ശേഷമാണ് സംഘാടകര്‍ ആദ്യ മത്സരത്തിനൊരുങ്ങുന്നത്. ഇക്കുറി കാണികളും ചിയര്‍ ലീഡേര്‍സും ഒന്നും ഇല്ലാതെയാണ് മത്സരമെന്നത് തിരിച്ചടിയാണെങ്കിലും ഇത് മറികടക്കാന്‍ മികച്ച ടീമുകളെ തന്നെ ആദ്യ മത്സരങ്ങളില്‍ അണിനിരത്തിയിട്ടുണ്ട്. ഐപിഎലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന ‘മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്’ മത്സരത്തോടെയാണ് പുതിയ സീസണ് ഇന്ന് അരങ്ങുണരുക. കഴിഞ്ഞ തവണ ഇരു ടീമുകളും നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ ഫൈനലില്‍ അടക്കം മുംബൈക്കായിരുന്നു ജയം. ആ നാണക്കേട് തിരുത്തിയെഴുതാനാവും ചെന്നൈ ഇറങ്ങുക. ഇന്ത്യന്‍ സമയം 3.30നും 7.30നുമാണ് മത്സരങ്ങള്‍. 24 മത്സരങ്ങള്‍ ദുബായിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമാണ് നടക്കുക.
കുട്ടി ക്രിക്കറ്റ് പൂരം മാര്‍ച്ച് 29നാണ് തീരുമാനിച്ചിരുന്നത്. കൊവിഡിനെത്തുടര്‍ന്ന് അനിശ്ചിതമായി നീണ്ടു പോയ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ ബിസിസിഐ കിണഞ്ഞുശ്രമിച്ചെങ്കിലും അനുദിനം ഉയരുന്ന കൊവിഡ് കേസുകള്‍ തിരിച്ചടിയായി. പിന്നീട് യുഎഇ, ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ ഐപിഎലിന് ആതിഥ്യം വഹിക്കാന്‍ തയ്യാറെന്ന് അറിയിച്ചു. ഇതിനു പിന്നാലെ തീരുമാനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി കൂടി ലഭിച്ചതോടെ ഐപിഎല്‍ യുഎഇയില്‍ നടക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു.
ഇതിനിടെ, ഐപിഎല്‍ മുഖ്യ സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നു. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കു പിന്നാലെ വിവോ ഐപിഎല്ലുമായുള്ള കരാര്‍ റദ്ദാക്കി. തുടര്‍ന്ന് ഫാന്റസി ഗെയിമിങ് സ്റ്റാര്‍ട്ടപ്പ് ആയ ഡ്രീം ഇലവന്‍ മുഖ്യ സ്‌പോണ്‍സറായി.
ടീമുകള്‍ യുഎഇയിലെത്തിയതിനു പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ ദീപക് ചഹാര്‍, ഋതുരാജ് ഗെയ്ക്വാദ് എന്നീ താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചത് ആശങ്കയുണ്ടാക്കി. ഇതേ തുടര്‍ന്ന് സിഎസ്‌കെയുടെ ക്വാറന്റീന്‍ കാലാവധി നീട്ടി. ഇതിനു പിന്നാലെ സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗും ഐപിഎലില്‍ നിന്ന് പിന്മാറുകയും ചെയ്തു. ചഹാര്‍ കൊവിഡ് മുക്തനായി പരിശീലനം ആരംഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  10 hours ago

  വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

 • 2
  13 hours ago

  ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

 • 3
  14 hours ago

  ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

 • 4
  14 hours ago

  കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

 • 5
  15 hours ago

  പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

 • 6
  15 hours ago

  രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

 • 7
  1 day ago

  സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 • 8
  1 day ago

  ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

 • 9
  1 day ago

  കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം