Wednesday, May 27th, 2020

ഇത്തവണ ബാംഗ്ലൂര്‍

കോലിയുടെ സെഞ്ചുറിയാണ് പ്രധാന സവിശേഷത.

Published On:Apr 20, 2019 | 9:20 am

കൊല്‍ക്കത്ത: ആന്ദ്രെ റസ്സലിന്റെ രക്ഷാപ്രവര്‍ത്തനം കരക്കെത്തിയില്ല. അവസാന ഓവറുകളിലെ വെടിക്കെട്ടുമായി റസ്സല്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ബാംഗ്ലൂര്‍ തിരിച്ചുവന്നു. 10 റണ്‍സിന് കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ഈ ഐ.പി.എല്ലിലെ രണ്ടാം വിജയം സ്വന്തമാക്കി. 214 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
25 പന്തില്‍ രണ്ട് ഫോറും ഒമ്പത് സിക്‌സും സഹിതം 65 റണ്‍സെടുത്ത റസ്സല്‍ ബാംഗ്ലൂരിന് വന്‍ ഭീഷണിയാണ് ഉയര്‍ത്തിയത്. എന്നാല്‍ അവസാന ഓവറില്‍ റസ്സല്‍ റണ്‍ഔട്ടായതോടെ ബാംഗ്ലൂര്‍ വിജയമുറപ്പിച്ചു. 46 പന്തില്‍ ഒമ്പത് ഫോറും അഞ്ചു സിക്‌സും സഹിതം 85 റണ്‍സുമായി നിധീഷ് റാണ പുറത്താകാതെ നിന്നു.
ക്രിസ് ലിന്‍ ഒരു റണ്ണിന് പുറത്തായപ്പോള്‍ 18 റണ്‍സായിരുന്നു സുനില്‍ നരെയ്‌ന്റെ സമ്പാദ്യം. അഞ്ചാം വിക്കറ്റില്‍ റാണയും റസ്സലും ചേര്‍ന്ന് 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ശുഭ്മാന്‍ ഗില്ലും റോബിന്‍ ഉത്തപ്പയും ഒമ്പത് റണ്‍സ് വീതം നേടി. ബാംഗ്ലൂരിനായി സ്റ്റെയ്ന്‍ രണ്ടും സായ്‌നിയും സ്റ്റോയിന്‍സും ഒരു വിക്കറ്റ് വീതവും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. 58 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സും സഹിതം സെഞ്ചുറി പൂര്‍ത്തിയാക്കിയ കോലിയുടെ മാസ്മരിക ഇന്നിങ്‌സിനാണ് കൊല്‍ക്കത്തയില്‍ കാണികള്‍ സാക്ഷിയായത്.
അവസാന ഓവറുകളില്‍ പ്രസീദ് കൃഷ്ണയേയും ഹാരി ഗേണിയേയും കോലി കണക്കിന് ശിക്ഷിച്ചു. 19ാം ഓവറില്‍ പ്രസീദ് കൃഷ്ണ വഴങ്ങിയത് 19 റണ്‍സാണ്. അവസാന ഓവറില്‍ ഗേണിക്ക് കുരുങ്ങിയത് 16 റണ്‍സ്. ഇന്നിങ്‌സിലെ അവസാന പന്തില്‍ കോലിയെ ഗേണി പുറത്താക്കുകയും ചെയ്തു. അപ്പോഴേക്കും ആര്‍സിബി ക്യാപ്റ്റന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.
18 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ എത്തിയപ്പോഴേക്കും ആര്‍സിബിക്ക് ഓപ്പണര്‍ പാര്‍ത്ഥിവ് പട്ടേലിനെ നഷ്ടമായി. 11 പന്തില്‍ 11 റണ്‍സായിരുന്നു പാര്‍ത്ഥിവിന്റെ സമ്പാദ്യം. ആകാശ്ദീപ് നാഥ് 13 റണ്‍സിന് പുറത്തായപ്പോള്‍ മോയിന്‍ അലി 66 റണ്‍സുമായി കോലിക്ക് പിന്തുണ നല്‍കി. മൂന്നാം വിക്കറ്റില്‍ കോലിയും മോയിന്‍ അലിയും 90 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തില്‍ അഞ്ചു ഫോറും ആറു സിക്‌സും സഹിതം 66 റണ്‍സാണ് മോയിന്‍ അലി അടിച്ചെടുത്തത്.
പിന്നീട് ക്രീസിലെത്തിയ സ്റ്റോയിന്‍സിനെ കൂട്ടുപിടിച്ചായി കോലിയുടെ തേരോട്ടം. നാലാം വിക്കറ്റില്‍ പുറത്താകാതെ ഇരുവരും 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിലേക്ക് എട്ടു പന്തില്‍ 17 റണ്‍സായിരുന്നു സ്റ്റോയിന്‍സിന്റെ സംഭാവന.

 

LIVE NEWS - ONLINE

 • 1
  2 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  2 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  2 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  2 days ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  2 days ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  2 days ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  2 days ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  2 days ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  3 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്