Tuesday, May 26th, 2020

ചെന്നൈക്കെതിരെ ബാംഗ്ലൂരിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്

ചെന്നൈക്ക് വേണ്ടി ധോണി അഞ്ചു ഫോറും ഏഴു സിക്‌സുമടക്കം 47 പന്തില്‍ 84 റണ്‍സെടുത്തു.

Published On:Apr 22, 2019 | 8:24 am

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒറ്റ റണ്ണില്‍ ഉയിര്‍ത്തെഴുന്നേല്‍പ്. പ്ലേഓഫ് സാധ്യതക്ക് ജയം അനിവാര്യമായ ബാംഗ്ലൂര്‍ ത്രസിപ്പിക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒരു റണ്ണിന് വീഴ്ത്തി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ പാര്‍ഥിവ് പട്ടേലിന്റെ (36 പന്തില്‍ രണ്ടു ഫോറും നാലു സിക്‌സുമടക്കം 53 ) അര്‍ധസെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ ഏഴു വിക്കറ്റിന് 161 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്കുവേണ്ടി ക്യാപ്റ്റന്‍ ധോണി തകര്‍ത്തടിച്ചെങ്കിലും വിജയറണ്‍ കണ്ടെത്താനായില്ല. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 26 റണ്‍സ് വേണമെന്നിരിക്കെ മൂന്നു സിക്‌സും ഒരു ഫോറുമടക്കം ധോണി നേടിയത് 24 റണ്‍സ്. അവസാന പന്തില്‍ ഷാര്‍ദുല്‍ ഠാകുര്‍ റണ്ണൗട്ടായതോടെ ആതിഥേയര്‍ക്ക് ഈസീസണില്‍ സ്വന്തം മൈതാനത്ത് ആദ്യ ജയം. ധോണി അഞ്ചു ഫോറും ഏഴു സിക്‌സുമടക്കം 47 പന്തില്‍ 84 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

LIVE NEWS - ONLINE

  • 1
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    19 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    21 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    22 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    1 day ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    1 day ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    1 day ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    1 day ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്