Sunday, May 31st, 2020

ഐഒസി പ്ലാന്റിലെ സമരം ഒത്തുതീര്‍പ്പായില്ല

കൊച്ചി: പാരിപ്പള്ളി ഐഒസി പ്ലാന്റിലെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഇതോടെ പാചക വാതക ക്ഷാമം രൂക്ഷമായി. ഇന്നലെ രാവിലെ മന്ത്രി ഷിബുബേബിജോണും തൊഴിലാളി നേതാക്കളും, പ്ലാന്റ് മാനേജരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചര്‍ച്ചയില്‍ ട്രക്ക് കരാറുകാര്‍ പങ്കെടുത്തില്ല. ഓണം അഡ്വാന്‍സായി ഡ്രൈവര്‍ക്ക് പതിനായിരം രൂപയും, ട്രക്ക് ക്ലീനര്‍ക്ക് 5000 രൂപയും, ബോട്ടിലിംഗ് തൊഴിലാളികള്‍ക്ക് കഴിഞ്ഞവര്‍ഷം നല്‍കിയതിനെക്കാള്‍ 2500രൂപയും അധികമായി ഐഒസി നല്‍കണമെന്ന് പ്ലാന്റ് മാനേജരോടും, ജനറല്‍ മാനേജരോടും മന്ത്രി നിര്‍ദേശിച്ചു. തൊഴിലാളികളുടെ ബോണസ് അടക്കമുള്ളകാര്യങ്ങള്‍ … Continue reading "ഐഒസി പ്ലാന്റിലെ സമരം ഒത്തുതീര്‍പ്പായില്ല"

Published On:Sep 13, 2013 | 7:05 pm

കൊച്ചി: പാരിപ്പള്ളി ഐഒസി പ്ലാന്റിലെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഇതോടെ പാചക വാതക ക്ഷാമം രൂക്ഷമായി. ഇന്നലെ രാവിലെ മന്ത്രി ഷിബുബേബിജോണും തൊഴിലാളി നേതാക്കളും, പ്ലാന്റ് മാനേജരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചര്‍ച്ചയില്‍ ട്രക്ക് കരാറുകാര്‍ പങ്കെടുത്തില്ല.
ഓണം അഡ്വാന്‍സായി ഡ്രൈവര്‍ക്ക് പതിനായിരം രൂപയും, ട്രക്ക് ക്ലീനര്‍ക്ക് 5000 രൂപയും, ബോട്ടിലിംഗ് തൊഴിലാളികള്‍ക്ക് കഴിഞ്ഞവര്‍ഷം നല്‍കിയതിനെക്കാള്‍ 2500രൂപയും അധികമായി ഐഒസി നല്‍കണമെന്ന് പ്ലാന്റ് മാനേജരോടും, ജനറല്‍ മാനേജരോടും മന്ത്രി നിര്‍ദേശിച്ചു. തൊഴിലാളികളുടെ ബോണസ് അടക്കമുള്ളകാര്യങ്ങള്‍ ഓണം കഴിഞ്ഞ് ചര്‍ച്ചചെയ്യാമെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍ ഈ നിര്‍ദേശത്തില്‍ പ്ലാന്റ് അധികൃതരുടെ ഭാഗത്ത് നിന്നും വ്യക്തമായ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് നിരാഹാരം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    14 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    16 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    16 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌