Wednesday, May 27th, 2020

മികച്ച കമ്പനിയെന്ന സ്ഥാനം ഇന്റലിന് നഷ്ടമാവുന്നു

കമ്പ്യൂട്ടര്‍, കമ്പ്യൂട്ടറേതര ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളായ ഇന്റലിന് ലോകത്തിലെ ഏറ്റവും മികച്ച കമ്പനിയെന്ന സ്ഥാനം നഷ്ടമാവുന്നു. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റല്‍ കോര്‍പ്പറേഷന്‍ ഇന്‍സൈറ്റ്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ ഏറ്റവും കൂടുതല്‍ സെമികണ്ടക്ടര്‍ വ്യാപാരം നടത്തുന്ന കമ്പനിയെന്ന ഖ്യാതിയുള്ള ഇന്റലിന് സാംസംഗ്, ക്വാല്‍കോം തുടങ്ങിയ കമ്പനികളില്‍ നിന്നുണ്ടായ ശക്തമായ മല്‍സരമാണ് മാര്‍ക്കറ്റ് ഇടിയാന്‍ കാരണം. 11.56 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയുണ്ടായിരുന്ന ഇന്റല്‍ സെമികണ്ടക്ടറിന് 2012 ആവുമ്പോഴേക്കും മൂന്ന് ശതമാനം കുറവ് രേഖപ്പെടുത്തി. അതേസമയം 7.95 ബില്യണ്‍ ഡോളറിന്റെ … Continue reading "മികച്ച കമ്പനിയെന്ന സ്ഥാനം ഇന്റലിന് നഷ്ടമാവുന്നു"

Published On:May 20, 2013 | 1:17 pm

Intel loss22 X 10 Fullകമ്പ്യൂട്ടര്‍, കമ്പ്യൂട്ടറേതര ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളായ ഇന്റലിന് ലോകത്തിലെ ഏറ്റവും മികച്ച കമ്പനിയെന്ന സ്ഥാനം നഷ്ടമാവുന്നു. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റല്‍ കോര്‍പ്പറേഷന്‍ ഇന്‍സൈറ്റ്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ ഏറ്റവും കൂടുതല്‍ സെമികണ്ടക്ടര്‍ വ്യാപാരം നടത്തുന്ന കമ്പനിയെന്ന ഖ്യാതിയുള്ള ഇന്റലിന് സാംസംഗ്, ക്വാല്‍കോം തുടങ്ങിയ കമ്പനികളില്‍ നിന്നുണ്ടായ ശക്തമായ മല്‍സരമാണ് മാര്‍ക്കറ്റ് ഇടിയാന്‍ കാരണം. 11.56 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയുണ്ടായിരുന്ന ഇന്റല്‍ സെമികണ്ടക്ടറിന് 2012 ആവുമ്പോഴേക്കും മൂന്ന് ശതമാനം കുറവ് രേഖപ്പെടുത്തി. അതേസമയം 7.95 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയുണ്ടായിരുന്ന സാംസംഗ് ഉല്‍പ്പന്നങ്ങളില്‍ 13 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. വില്‍പ്പനയില്‍ നാലാം സ്ഥാനം അവകാശപ്പെട്ടിരുന്ന ക്വാല്‍കോമിന് 28 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിക്കാണുന്നത്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സ് മിക്കവാറും എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഉപയോഗിക്കുന്നതാണ് ഇതിന്റെ വര്‍ധനവിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.

 

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്