Tuesday, May 26th, 2020

പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് തകര്‍ത്തു; യുവാവിന് പരിക്ക്

ആലപ്പുഴ: ഭാര്യയോട് പിണങ്ങി പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് തകര്‍ത്ത യുവാവിന് പരിക്ക്. ചേപ്പാട് സ്വദേശി മുകേഷിനെ കൈക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു മുകേഷ്. കണ്ട ശേഷം പുറത്തിറങ്ങി, ജനാലക്കരികിലെത്തി ഭാര്യയോട് എന്തോ സംസാരിച്ച ശേഷം കൈ കൊണ്ട് ഗ്ലാസ് ഇടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. വലതു കൈയുടെ ഞരമ്പുകള്‍ മുറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഇയാളെ … Continue reading "പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് തകര്‍ത്തു; യുവാവിന് പരിക്ക്"

Published On:Jan 24, 2019 | 8:01 am

ആലപ്പുഴ: ഭാര്യയോട് പിണങ്ങി പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് തകര്‍ത്ത യുവാവിന് പരിക്ക്. ചേപ്പാട് സ്വദേശി മുകേഷിനെ കൈക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു മുകേഷ്. കണ്ട ശേഷം പുറത്തിറങ്ങി, ജനാലക്കരികിലെത്തി ഭാര്യയോട് എന്തോ സംസാരിച്ച ശേഷം കൈ കൊണ്ട് ഗ്ലാസ് ഇടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. വലതു കൈയുടെ ഞരമ്പുകള്‍ മുറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഇയാളെ ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ചില്ലുകള്‍ പൊട്ടി പ്രസവ വാര്‍ഡിനുള്ളില്‍ വീണെങ്കിലും ആര്‍ക്കും പരുക്കില്ല. താലൂക്ക് ആശുപത്രി സൂപ്രണ്ട് എസ് സുനില്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    14 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    18 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    20 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    21 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    23 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    23 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    23 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    23 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്