Wednesday, December 11th, 2019

ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

ഷമിക്ക് നാലു വിക്കറ്റ്‌

Published On:Nov 16, 2019 | 4:07 pm

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം. അയല്‍ക്കാരായ ബംഗ്ലദേശിനെ ഇന്നിങ്‌സിനും 130 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. തലേന്നത്തെ സ്‌കോറായ ആറിന് 493 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടക്കത്തില്‍ത്തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ, ബംഗ്ലദേശിന് സമ്മാനിച്ചത് 343 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടം! രണ്ടാം ഇന്നിങ്‌സില്‍ ഒരിക്കല്‍ക്കൂടി തകര്‍ന്നടിഞ്ഞ ബംഗ്ലദേശ് 69.2 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടു ദിവസത്തിലധികം കളി ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ ആധികാരിക ജയം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളിംഗ് യൂണിറ്റ് തങ്ങളാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് ബംഗ്ലദേശിനെ തരിപ്പണമാക്കിയ മുഹമ്മദ് ഷമി – ഇഷാന്ത് ശര്‍മ-ഉമേഷ് യാദവ് ത്രയമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ഉറച്ച പിന്തുണ നല്‍കി.
വ്യക്തിഗത സ്‌കോര്‍ നാലില്‍ നില്‍ക്കെ മുഹമ്മദ് ഷമിയുടെ പന്തില്‍ രോഹിത് ശര്‍മ സമ്മാനിച്ച ‘ലൈഫ്’ മുതലെടുത്ത് ടെസ്റ്റിലെ 20-ാം അര്‍ധസെഞ്ചുറി കണ്ടെത്തിയ മുഷ്ഫിഖുര്‍ റഹിമിന്റെ പോരാട്ടമാണ് ഇന്ത്യന്‍ വിജയം ഇത്രയെങ്കിലും വൈകിച്ചത്. റഹിം 150 പന്തില്‍ ഏഴു ഫോര്‍ സഹിതം 64 റണ്‍സെടുത്ത് ഒമ്പതാമനായി പുറത്തായി. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള തുടര്‍ച്ചയായ ആറാം ടെസ്റ്റും ജയിച്ച ഇന്ത്യ 300 പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന് ആകെയുള്ളത് 60 പോയിന്റ് മാത്രം പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം 22 മുതല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് കൂടിയാണിത്.

 

LIVE NEWS - ONLINE

  • 1
    1 min ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 2
    1 hour ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 3
    1 hour ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു

  • 4
    1 hour ago

    തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു

  • 5
    1 hour ago

    പൗരത്വ ബില്‍: ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു: മോദി

  • 6
    2 hours ago

    ഷെയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിക്ക്

  • 7
    2 hours ago

    പൗരത്വ ഭേദഗതി ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ അട്ടിമറിക്കാന്‍: രാഹുല്‍ ഗാന്ധി

  • 8
    3 hours ago

    യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു

  • 9
    3 hours ago

    സവാളക്ക് പൊന്നും വില