Saturday, May 30th, 2020

ഇന്ദിരാ സ്മൃതിസംഗമം; റാലി നടത്തി

ബത്തേരി: ഇന്ദിരാ സ്മൃതിസംഗമത്തോടനുബന്ധിച്ച് ബത്തേരിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി നടന്നു. സര്‍വജന ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച റാലിയുടെ മുന്‍നിരയില്‍ ഡിസിസി പ്രസിഡന്റ് കെ.എല്‍. പൗലോസ് അടക്കമുള്ള ജില്ലാ നേതാക്കളും മന്ത്രി പി.കെ. ജയലക്ഷ്മിയുമുണ്ടായിരുന്നു. ജില്ലയിലെ 35 മണ്ഡലം കമ്മിറ്റികളും പ്രത്യേക ബാനറുകള്‍ക്കു കീഴെയാണ് അണിനിരന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് കോണ്‍ഗ്രസിന്റെ ശക്തി പ്രകടനമായി. വാളാട് മണ്ഡലം കമ്മിറ്റി ഏറ്റവും മുന്‍പില്‍ ആതിഥേയരായ ബത്തേരി പിന്നിലുമായാണ് ജാഥ നഗരം ചുറ്റിയത്. പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, ഇരുളം, പയ്യമ്പള്ളി … Continue reading "ഇന്ദിരാ സ്മൃതിസംഗമം; റാലി നടത്തി"

Published On:Nov 1, 2013 | 10:53 am

ബത്തേരി: ഇന്ദിരാ സ്മൃതിസംഗമത്തോടനുബന്ധിച്ച് ബത്തേരിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി നടന്നു. സര്‍വജന ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച റാലിയുടെ മുന്‍നിരയില്‍ ഡിസിസി പ്രസിഡന്റ് കെ.എല്‍. പൗലോസ് അടക്കമുള്ള ജില്ലാ നേതാക്കളും മന്ത്രി പി.കെ. ജയലക്ഷ്മിയുമുണ്ടായിരുന്നു. ജില്ലയിലെ 35 മണ്ഡലം കമ്മിറ്റികളും പ്രത്യേക ബാനറുകള്‍ക്കു കീഴെയാണ് അണിനിരന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് കോണ്‍ഗ്രസിന്റെ ശക്തി പ്രകടനമായി.
വാളാട് മണ്ഡലം കമ്മിറ്റി ഏറ്റവും മുന്‍പില്‍ ആതിഥേയരായ ബത്തേരി പിന്നിലുമായാണ് ജാഥ നഗരം ചുറ്റിയത്. പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, ഇരുളം, പയ്യമ്പള്ളി മണ്ഡലങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രവര്‍ത്തകര്‍ സംഗമത്തിലും റാലിയിലും പങ്കെടുത്തത്. റാലി തുടങ്ങിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ പിന്നിട്ട് അസംപ്ഷന്‍ ജംഗ്ഷനില്‍ ബഹുനിലക്കെട്ടിടത്തിനു മുകളില്‍ നിന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സംഘവും റാലിയെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകര്‍ മുഴുവനായും സമ്മേളന സ്ഥലത്തേക്ക് എത്തിയ ശേഷമാണ് ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സമ്മേളനവും നടന്നത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 2
    8 hours ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 3
    10 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 4
    12 hours ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 5
    12 hours ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 6
    12 hours ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 7
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 8
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 9
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി