Sunday, May 31st, 2020

രൂപയുടെ വിലയിടിവ്; ഇന്ത്യ നാണ്യപ്പെരുപ്പ ഭീതിയില്‍

  ന്യൂഡല്‍ഹി: രൂപയുടെ വിനിമയ മൂല്യം ഇന്നും താണു. ഇന്ന് 65.08 എന്ന നിരക്കിലാണ് ഡോളറുമായുള്ള വിനിമയം നടന്നത്. രൂപക്ക്് അടിക്കടിയുണ്ടാകുന്ന സാഹചര്യം വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. മാത്രമല്ല ഇന്ത്യക്കുമേല്‍ റേറ്റിംഗ്് ഭീഷണിയും. എസ് ആന്‍ഡ് പി പോലുള്ള വിദേശ ഏജന്‍സികളുടെ തരംതാഴ്ത്തലും കൂടിയെത്തിയാല്‍ സമ്പദ്ഘടന കൂടുതല്‍ പ്രതികൂലാവസ്ഥയിലാവും. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ വീണ്ടും തരംതാഴ്ത്തല്‍ നേരിട്ടേക്കാം എന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തിയിരുന്നു. ഇത്തരത്തില്‍ തരംതാഴ്ത്തല്‍ നേരിട്ടാല്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിദേശ വായ്പ ലഭിക്കാതെ വരും. അഥവ … Continue reading "രൂപയുടെ വിലയിടിവ്; ഇന്ത്യ നാണ്യപ്പെരുപ്പ ഭീതിയില്‍"

Published On:Aug 22, 2013 | 10:48 am

 

ന്യൂഡല്‍ഹി: രൂപയുടെ വിനിമയ മൂല്യം ഇന്നും താണു. ഇന്ന് 65.08 എന്ന നിരക്കിലാണ് ഡോളറുമായുള്ള വിനിമയം നടന്നത്. രൂപക്ക്് അടിക്കടിയുണ്ടാകുന്ന സാഹചര്യം വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. മാത്രമല്ല ഇന്ത്യക്കുമേല്‍ റേറ്റിംഗ്് ഭീഷണിയും. എസ് ആന്‍ഡ് പി പോലുള്ള വിദേശ ഏജന്‍സികളുടെ തരംതാഴ്ത്തലും കൂടിയെത്തിയാല്‍ സമ്പദ്ഘടന കൂടുതല്‍ പ്രതികൂലാവസ്ഥയിലാവും. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ വീണ്ടും തരംതാഴ്ത്തല്‍ നേരിട്ടേക്കാം എന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തിയിരുന്നു. ഇത്തരത്തില്‍ തരംതാഴ്ത്തല്‍ നേരിട്ടാല്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിദേശ വായ്പ ലഭിക്കാതെ വരും. അഥവ വായ്പ ലഭിച്ചാല്‍ത്തന്നെ വന്‍ പലിശയും നിബന്ധനകളുമുണ്ടാവും.
കറന്റ് അക്കൗണ്ട് കമ്മി കുറക്കുന്നതിന്റെ ഭാഗമായി വിദേശവായ്പകള്‍ക്കുള്ള നിബന്ധകള്‍ ലഘൂകരിക്കുകയാണ് സര്‍ക്കാര്‍. തരംതാഴ്ത്തല്‍ എത്തിയാല്‍ സര്‍ക്കാര്‍ നടപടിക്ക് യാതൊരു ഗുണവുമുണ്ടാവില്ല. ഇതുമാത്രമല്ല, നേരിട്ടുള്ള വിദേശ നിക്ഷേപവും ബാധിക്കപ്പെടും. രൂപ താഴോട്ടുപോകുമ്പോള്‍ നാണ്യപ്പെരുപ്പവും ഇറക്കുമതിച്ചെലവും ഉയരും. വിലക്കയറ്റം രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയാവസ്ഥയെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്ക് കൂട്ടല്‍. അതേയസമയം കഴിഞ്ഞ നാലു പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഹരി നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം 10,000 കോടി ഡോളര്‍. ഇന്നലെ മാത്രം നഷ്ടപ്പെട്ടത് ഒരു ലക്ഷം കോടി രൂപ. നാലു ദിവസം കൊണ്ട് ബോംബെ ഓഹരി വില സൂചിക ഇടിഞ്ഞത് 1461.68 പോയിന്റ്്.
രൂപയുടെ തകര്‍ച്ചയെ നേരിടാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ധനമന്ത്രി പി. ചിദംബരം, ആര്‍ബിഐയുടെ നിയുക്ത ഗവര്‍ണര്‍ രഘുറാം രാജന്‍, ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ലോകബാങ്ക്, ഐഎംഎഫ്, എഡിബി പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഇന്ത്യ ഐഎംഎഫില്‍ നിന്നു ധനസഹായം ആവശ്യപ്പെടുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ധനമന്ത്രിയുടെ കൂടിക്കാഴ്ച.

 

LIVE NEWS - ONLINE

 • 1
  5 hours ago

  സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

 • 2
  13 hours ago

  കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

 • 3
  14 hours ago

  കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

 • 4
  14 hours ago

  കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

 • 5
  1 day ago

  സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

 • 6
  1 day ago

  സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

 • 7
  1 day ago

  രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

 • 8
  2 days ago

  കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

 • 9
  2 days ago

  WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌