Monday, January 27th, 2020

ട്വന്റി 20 പരമ്പര ഇന്ത്യക്ക്

പൂണെ: ഓപണര്‍മാരായ ലോകേഷ് രാഹുലിന്റെയും (36 പന്തില്‍ 54) ശിഖര്‍ ധവാന്റെയും (36 പന്തില്‍ 52) ഫിഫ്റ്റികളുടെ മികവില്‍ പരമ്പര ഫലം നിര്‍ണയിക്കുന്ന മൂന്നാം ട്വന്റി20യില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മിന്നും ജയം. ബൗളര്‍മാരുടെ മികവില്‍ 78 റണ്‍സി ന്റെ വിജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ഓപണര്‍മാര്‍ക്കൊപ്പം മനീഷ് പാണ്ഡെ (18 പന്തില്‍ 31 നോട്ടൗട്ട്), വിരാട് കോഹ്‌ലി (17 പന്തില്‍ 26), ശര്‍ദുല്‍ ഠാക്കൂര്‍ (എട്ടുപന്തില്‍ 22 നോട്ടൗട്ട്) എന്നിവര്‍ കൂടി മികച്ച സംഭാവനളേകിയതോടെ ഇന്ത്യ … Continue reading "ട്വന്റി 20 പരമ്പര ഇന്ത്യക്ക്"

Published On:Jan 11, 2020 | 9:29 am

പൂണെ: ഓപണര്‍മാരായ ലോകേഷ് രാഹുലിന്റെയും (36 പന്തില്‍ 54) ശിഖര്‍ ധവാന്റെയും (36 പന്തില്‍ 52) ഫിഫ്റ്റികളുടെ മികവില്‍ പരമ്പര ഫലം നിര്‍ണയിക്കുന്ന മൂന്നാം ട്വന്റി20യില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മിന്നും ജയം. ബൗളര്‍മാരുടെ മികവില്‍ 78 റണ്‍സി
ന്റെ വിജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ഓപണര്‍മാര്‍ക്കൊപ്പം മനീഷ് പാണ്ഡെ (18 പന്തില്‍ 31 നോട്ടൗട്ട്), വിരാട് കോഹ്‌ലി (17 പന്തില്‍ 26), ശര്‍ദുല്‍ ഠാക്കൂര്‍ (എട്ടുപന്തില്‍ 22 നോട്ടൗട്ട്) എന്നിവര്‍ കൂടി മികച്ച സംഭാവനളേകിയതോടെ ഇന്ത്യ 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. കഴിഞ്ഞ എട്ടുമത്സരങ്ങളില്‍ ബെഞ്ചിലിരുന്ന ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ആദ്യമായി ഫസ്റ്റ് ഇലവനില്‍ സ്ഥാനം നേടിയെങ്കിലും ആറ് റണ്‍സെടുത്ത് പുറത്തായി.
മൂന്ന് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ പൂണെയില്‍ കളിക്കാനിറങ്ങിയത്. ഋഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, യൂസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ടീമിലെത്തി. പവര്‍പ്ലേ ഓവറുകളില്‍ മികച്ച രീതിയില്‍ ബാറ്റുവീശിയ ധവാനും രാഹുലും ചേര്‍ന്ന് അഞ്ചോവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടത്തി. രണ്ടാം ഓവറില്‍ മാത്യൂസിന്റെ പന്തില്‍ ധവാന്‍ നല്‍കിയ ക്യാച് ദസുന്‍ ഷനാക്ക ഡീപ് സ്‌ക്വയര്‍ ലെഗില്‍ താഴെയിട്ടു. ലഭിച്ച ജീവന്‍ മുതലാക്കിയ ധവാന്‍ ലങ്കന്‍ ബൗളര്‍മാരെ ആക്രമിച്ചു കളിച്ചു. 34 പന്തില്‍ അമ്പതിലെത്തിയ ധവാനെ കുശാല്‍ പെരേരയുടെ കൈകളിലെത്തിച്ച് സണ്ടക്കന്‍ ലങ്കക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. ആദ്യ വിക്കറ്റില്‍ 97 റണ്‍സാണ് ഇരുവരും ചേര്‍ത്തത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം വരവില്‍ അപ്രതീക്ഷിതമായി വണ്‍ഡൗണിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജു (6) സിക്‌സറടിച്ച് വരവറിയിച്ചെങ്കിലും നേരിട്ട രണ്ടാം പന്തില്‍ വനിന്‍ഡു ഹസരങ്കയുടെ ഗൂഗ്ലി പ്രതിരോധിക്കാനാവാതെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങി. ശേഷം മനീഷ് പാണ്ഡെയാണ് നാലാമനായിറങ്ങിയത്. ഇതിനിടെ 36 പന്തില്‍ രാഹുലും അര്‍ധസെഞ്ച്വറി തൊട്ടു. എന്നാല്‍ സണ്ടക്കനെ കയറിയടിക്കാനുള്ള രാഹുലിന്റെ ശ്രമം പാളി. അവസരം മുതലെടുത്ത കുശാല്‍ പെരേര കര്‍ണാടക താരത്തെ സ്റ്റംപ് ചെയ്ത് മടക്കി. ശ്രേയസ് അയ്യര്‍ (4) വന്നപോലെ മടങ്ങി. നായകന്‍ കോഹ്‌ലി ആറാമനായാണ് ക്രീസിലെത്തിയത്.

 

LIVE NEWS - ONLINE

 • 1
  8 hours ago

  കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

 • 2
  8 hours ago

  തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

 • 3
  8 hours ago

  83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

 • 4
  11 hours ago

  ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

 • 5
  11 hours ago

  അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 • 6
  13 hours ago

  കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

 • 7
  13 hours ago

  മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

 • 8
  14 hours ago

  സ്വര്‍ണ വില കുതിക്കുന്നു

 • 9
  14 hours ago

  കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍