Monday, September 21st, 2020

ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ നയതന്ത്രയുദ്ധം

ശ്രീനഗര്‍: ജമ്മുകശ്മീര്‍ വിഷയത്തില്‍ ശക്തമായ നടപടികളുമായി പാക്കിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരം നിര്‍ത്തിവെക്കാനും പാക്കിസ്ഥാനും തീരുമാനിച്ചു. ജമ്മുകശ്മീരിനുള്ള പ്രത്യേകപദവി റദ്ദാക്കുകയും മേഖലയെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയുംചെയ്ത ഇന്ത്യയുടെ നടപടിക്കുപിന്നാലെയാണ് ഇത്. ജമ്മുകശ്മീരിലെയും നിയന്ത്രണരേഖയിലെയും സാഹചര്യം വിലയിരുത്താന്‍ ഇന്നലെ വൈകീട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാസമിതി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍. ഇന്ത്യയുടെ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയെയും രക്ഷാസമിതിയെയും സമീപിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം പുനഃപരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. പാക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 … Continue reading "ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ നയതന്ത്രയുദ്ധം"

Published On:Aug 8, 2019 | 9:56 am

ശ്രീനഗര്‍: ജമ്മുകശ്മീര്‍ വിഷയത്തില്‍ ശക്തമായ നടപടികളുമായി പാക്കിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരം നിര്‍ത്തിവെക്കാനും പാക്കിസ്ഥാനും തീരുമാനിച്ചു.
ജമ്മുകശ്മീരിനുള്ള പ്രത്യേകപദവി റദ്ദാക്കുകയും മേഖലയെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയുംചെയ്ത ഇന്ത്യയുടെ നടപടിക്കുപിന്നാലെയാണ് ഇത്. ജമ്മുകശ്മീരിലെയും നിയന്ത്രണരേഖയിലെയും സാഹചര്യം വിലയിരുത്താന്‍ ഇന്നലെ വൈകീട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാസമിതി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍.
ഇന്ത്യയുടെ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയെയും രക്ഷാസമിതിയെയും സമീപിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം പുനഃപരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. പാക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കശ്മീര്‍ജനതക്കുള്ള ഐക്യദാര്‍ഢ്യദിനമായും ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കുമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ വ്യക്തമാക്കി. ഇന്ത്യയിലെ പാക് സ്ഥാനപതിയെ തിരിച്ചുവിളിക്കും, പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്യും. പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. കശ്മീരിലെ ഇന്ത്യന്‍ നടപടി ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന ഇമ്രാന്‍ ഖാന്റെ ഭീഷണിക്കുപിന്നാലെയാണ് പാക് പ്രഖ്യാപനം. കശ്മീര്‍ താഴ്‌വരയില്‍ ഇന്ത്യ നടത്തുന്ന ‘മനുഷ്യാവകാശലംഘനങ്ങള്‍’ ഉയര്‍ത്തിക്കാട്ടാന്‍ എല്ലാ നയതന്ത്രമാര്‍ഗങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിക്കാനും സൈന്യത്തോട് ജാഗ്രത തുടരാനും ഇമ്രാന്‍ഖാന്‍ ആഹ്വാനംചെയ്തിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    7 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    7 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    8 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    8 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    8 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    8 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    8 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    9 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍