Monday, April 6th, 2020

ലോക സാമ്പത്തിക ശക്തിയായി ഉയരട്ടെ

രാജ്യത്തെ 136 കോടി ജനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി 58 അംഗ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഏറ്റവും വലിയ ലോക സാമ്പത്തിക ശക്തിയായി ഉയരാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകണമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്ക്. ലോക്‌സഭയില്‍ 542 സീറ്റില്‍ 352 ഉം കരസ്ഥമാക്കി വീണ്ടും അധികാരത്തിലേറാന്‍ എന്‍ ഡി എ സര്‍ക്കാറിന് സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുത്തുറ്റ നേതൃപാഠവം കൊണ്ടുതന്നെയാണ്. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും പ്രഗത്ഭരെ കണ്ടെത്തി വികസനവകുപ്പുകള്‍ കൂടുതല്‍ കര്‍മ്മോന്മുഖമാക്കാനുള്ള കഠിന ശ്രമമാണ് ഇനി പ്രധാമന്ത്രിക്കുള്ളത്. ഭരണഘടന … Continue reading "ലോക സാമ്പത്തിക ശക്തിയായി ഉയരട്ടെ"

Published On:May 31, 2019 | 5:17 pm

രാജ്യത്തെ 136 കോടി ജനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി 58 അംഗ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഏറ്റവും വലിയ ലോക സാമ്പത്തിക ശക്തിയായി ഉയരാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകണമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്ക്. ലോക്‌സഭയില്‍ 542 സീറ്റില്‍ 352 ഉം കരസ്ഥമാക്കി വീണ്ടും അധികാരത്തിലേറാന്‍ എന്‍ ഡി എ സര്‍ക്കാറിന് സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുത്തുറ്റ നേതൃപാഠവം കൊണ്ടുതന്നെയാണ്. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും പ്രഗത്ഭരെ കണ്ടെത്തി വികസനവകുപ്പുകള്‍ കൂടുതല്‍ കര്‍മ്മോന്മുഖമാക്കാനുള്ള കഠിന ശ്രമമാണ് ഇനി പ്രധാമന്ത്രിക്കുള്ളത്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യപരിഗണന എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കുന്നുവെന്നുറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ന്യൂനപക്ഷങ്ങള്‍ക്കുംകര്‍ഷക വിഭാഗങ്ങള്‍ക്കുമുള്ള അതൃപ്തി മാറ്റിയെടുക്കാന്‍ രണ്ടാം ഊഴം ലഭിച്ച സര്‍ക്കാറിന് കഴിയണം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണത്തില്‍ മെച്ചപ്പെട്ട ഒരു സാമ്പത്തിക നില കൈവരിക്കാന്‍ എന്‍ ഡി എ സര്‍ക്കാറിനായില്ല. സര്‍ക്കാര്‍ കൈക്കൊണ്ട പല നയപരിപാടികളും വിവാദമായിരുന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും ജി എസ് ടിയും ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതം ഇന്നും തീര്‍ന്നിട്ടില്ല. വ്യാപാരമേഖലയിലുണ്ടായ മാന്ദ്യവും പൊതുമാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഇപ്പോഴും തുടരുന്നു. ഇന്ധനവില കൂടിക്കൂടി വരുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്. അപ്രതീക്ഷിതമായെത്തിയ പ്രളയം തകര്‍ത്ത കേരളത്തിന് പ്രതീക്ഷിച്ച സഹായം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചില്ലെന്ന് മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം പോലും തടയുന്ന നടപടിയായിരുന്നു കേന്ദ്രത്തിന്റേത്.
ഒരു ജനപ്രതിനിധിയെ പോലും ജയിപ്പിക്കാന്‍ ബി ജെ പിക്കായില്ലെങ്കിലും കേരളത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാന്‍ മന്ത്രിസഭയില്‍ പ്രാതിനിധ്യം കിട്ടിയ വി മുരളീധരന്‍ എം പിയിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. മുമ്പ് ഒ രാജഗോപാല്‍ കേരളത്തില്‍ നിന്നുള്ള എം പി അല്ലാതിരുന്നിട്ടും റെയില്‍വെ സഹമന്ത്രിയായി നിയമിതനായ വേളയില്‍ സംസ്ഥാനത്തെ റെയില്‍വെക്ക് പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ റെയില്‍വെ വികസനത്തിന് നല്‍കിയ പരിഗണന ജനം ഇന്നും മറന്നിട്ടില്ല. മറ്റൊരു ജനപ്രതിനിധിയും ചെയ്തിട്ടില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം സംസ്ഥാനത്ത് കൊണ്ടുവന്നു. നിര്‍ഭാഗ്യവശാല്‍ അഞ്ച് വര്‍ഷക്കാലം മുഴുവന്‍ റെയില്‍വെ വകുപ്പിലിരുത്താന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറാകാത്തത് സംസ്ഥാനത്തിന്റെ ദുഃഖമായി. വ ി മുരളീധരനിലൂടെ കേരളത്തിന് നേട്ടമുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. സംസ്ഥാനത്തിന്റെ ക്ഷേമവും വികസനവും ഉറപ്പാക്കാന്‍ ബാധ്യസ്ഥനാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ സംസ്ഥാനത്തിനാശ്വാസമാണ്. ഒരു ഏറ്റുമുട്ടലിന്റേതല്ലാത്ത സഹകരത്തിന്റെ പാത നിലനിര്‍ത്താന്‍ ഇരു സര്‍ക്കാറുകള്‍ക്കുമാകണം. പുതിയ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു.

LIVE NEWS - ONLINE

  • 1
    1 min ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 2
    13 mins ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 3
    20 mins ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 4
    46 mins ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 5
    51 mins ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 6
    56 mins ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 7
    2 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 8
    2 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും

  • 9
    3 hours ago

    മുംബൈയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ