Wednesday, February 26th, 2020

ബംഗലുരുവില്‍ ജയം പരമ്പര

രോഹിത്താണ് മാന്‍ ഓഫ് ദി മാച്ച്.

Published On:Jan 20, 2020 | 9:38 am

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ഉജ്വല ജയം. ഓസീസ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. മൂന്നു മത്സര പരമ്പര ഇതോടെ ഇന്ത്യ സ്വന്തമാക്കി (2-1).
ചിന്നസ്വാമിയിലെ ഭാഗ്യ മൈതാനത്ത് സെഞ്ചുറി നേടിയ രോഹിത്തിന്റെയും അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
128 പന്തുകള്‍ നേരിട്ട രോഹിത് ആറു സിക്‌സും എട്ടു ഫോറുമടക്കം 119 റണ്‍സെടുത്ത് പുറത്തായി. 110 പന്തില്‍ മൂന്നക്കം കടന്ന രോഹിത്തിന്റെ ഏകദിന കരിയറിലെ 29-ാം സെഞ്ചുറിയാണിത്. 91 പന്തുകള്‍ നേരിട്ട കോലി എട്ടു ഫോറുകളടക്കം 89 റണ്‍സെടുത്തു.
രണ്ടാം വിക്കറ്റില്‍ രോഹിത് വിരാട് കോലി സഖ്യം നേടിയ 137 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
ശ്രേയസ് അയ്യര്‍ 35 പന്തില്‍ നിന്ന് 44 റണ്‍സുമായി പുറത്താകാതെ നിന്നു. കോലി അയ്യര്‍ സഖ്യം നാലാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മനീഷ് പാണ്ഡെ എട്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

 

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    10 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    12 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    12 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    13 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    13 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    13 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    13 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി