Monday, May 25th, 2020

ദാമ്പത്യത്തില്‍ ഈ പെണ്‍രഹസ്യങ്ങള്‍ പുരുഷനറിയണം

വിവാഹ ശേഷം ഇല്ലാതാവുന്നു

Published On:Mar 3, 2020 | 3:33 pm

വിവാഹ ശേഷം ആദ്യത്തെ കുറച്ച് മാസങ്ങള്‍ ഉണ്ടാവുന്ന സ്‌നേഹവും കരുതലും ഇല്ലെന്ന് പരാതി പറയുന്നവരാണ് മിക്ക ദമ്പതികളും. പലപ്പോഴും പരസ്പരം തിരിച്ചറിയുന്നതിനുള്ള സാധ്യത അവിടെ കുറയുമ്പോഴാണ് പല പ്രശ്‌നങ്ങളും പിടിമുറുക്കുന്നതും.

ജീവിതത്തില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണെങ്കില്‍ പോലും പലപ്പോഴും വിവാഹ ശേഷം ആ പ്രണയം അവിടെ ഇല്ലാതാവുന്നു. എത്ര വലിയ വഴക്കും പ്രശ്‌നങ്ങളും ഉണ്ടെങ്കിലും അതിനെല്ലാം ഒരു നീര്‍ക്കുമിളയുടെ ആയുസ്സ് മാത്രമേ നല്‍കാവൂ ജീവിതത്തില്‍. അല്ലെങ്കില്‍ അത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വിവാഹ മോചനം എന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല.

പലപ്പോഴും ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയാത്തതാണ് പല ഭര്‍ത്താക്കന്‍മാരുടേയും പ്രധാന പ്രശ്‌നം. ഇത് തന്നെയാണ് പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതും. പ്രത്യേകിച്ച് കിടപ്പറയില്‍ ആണ് ഇത്തരമൊരു പ്രശ്‌നം അതിഭീകരമായി ബാധിക്കുന്നത്.

 അപകര്‍ഷതാ ബോധം
ഏത് പ്രശ്‌നമുണ്ടെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നത് ഉറങ്ങും മുന്‍പായിരിക്കണം. ഒരിക്കലും പ്രശ്‌നങ്ങളെ അടുത്ത ദിവസത്തേക്ക് കൊണ്ടു പോവാന്‍ ശ്രമിക്കരുത്. ദാമ്പത്യം കിടപ്പറയിലും ഗംഭീരമാക്കാന്‍ ചില കാര്യങ്ങള്‍ ചില സ്ത്രീ രഹസ്യങ്ങള്‍ പുരുഷന്‍മാര്‍ അറിഞ്ഞിരിക്കണം. എന്തൊക്കെയാണത് എന്ന് നോക്കാം.

പല പുരുഷന്‍മാരും ഭയപ്പെടുന്ന ഒന്നാണ് ഇത്. കിടപ്പു മുറിയില്‍ തനിക്ക് വേണ്ടതു പോലെ തന്റെ പ്രാഗത്ഭ്യം തെളിയിക്കാന്‍ കഴിയുമോ എന്നതാണ് പല പുരുഷന്‍മാരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഒരിക്കലും ലൈംഗിക പരാജയത്തെക്കുറിച്ച് സ്ത്രീ ചിന്തിക്കുകയോ അതിനെപ്പറ്റി നിങ്ങളെ കുറ്റപ്പെടുത്തുകയോ ചെയ്യുകയില്ല. ആത്മവിശ്വാസത്തോടെ വേണം കിടപ്പറയിലും പെരുമാറേണ്ടത്.

ദാമ്പത്യത്തില്‍ എന്നതിനുള്ള ചിത്ര ഫലംനല്ലതു പോലെ സംസാരിക്കുന്ന പങ്കാളിയെയാണ് സ്ത്രീകള്‍ എന്നും ഇഷ്ടപ്പെടുന്നത്. ഇത് നല്ലൊരു ശാരീരിക ബന്ധത്തിന് തുടക്കം കുറിക്കുന്ന കാര്യമാണ്. ഭര്‍ത്താവിന്റെ സ്‌നേഹ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവളാണ് ഏതൊരു ഭാര്യയും. ഒരുമിച്ചുള്ള സമയങ്ങളില്‍ സംസാരത്തിന് എന്തായാലും പ്രാധാന്യം കൊടുക്കണം. ദാമ്പത്യ ജീവിതത്തില്‍ സംസാരത്തിനുള്ള പങ്ക് ചില്ലറയല്ല. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. താന്‍ സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന തോന്നല്‍ പങ്കാളിക്കുണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. സ്ത്രീ എപ്പോഴും ലാളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവളായിരിക്കും.

പല സ്ത്രീകളിലും കണ്ടു വരുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അപകര്‍ഷതാ ബോധം. തന്റെ ശരീരത്തെക്കുറിച്ച് പലപ്പോഴും പല വിധത്തിലുള്ള ചിന്തകള്‍ സ്ത്രീകളെ അലട്ടുന്നു. തനിക്ക് ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നതിനോ ആകര്‍ഷിക്കുന്നതിനോ ഉള്ള കഴിവില്ല എന്നതാണ് പലപ്പോഴും പല സ്ത്രീകളേയും മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കുന്നത്. എന്നാല്‍ ഭാര്യയുടെ ചെറിയ മാറ്റം പോലും ഭര്‍ത്താവ് അറിഞ്ഞിരിക്കണം. അത് ശാരീരികമാണെങ്കിലും മാനസികമാണെങ്കിലും ഭര്‍ത്താവ് പൂര്‍ണമായും ഭാര്യയെ അറിഞ്ഞിരിക്കണം. പങ്കാളിയുടെ സൗന്ദര്യത്തെക്കുറിച്ച് ഇടക്കെങ്കിലും പറയണം. ഇത് സ്ത്രീകളില്‍ ഒളിഞ്ഞിരിക്കുന്ന അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കി നല്ല ലൈംഗിക ജീവിതം നിങ്ങള്‍ക്ക് നല്‍കുന്നു.

പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനാണ് എപ്പോഴും ശ്രമിക്കേണ്ടത്. എന്നാല്‍ ലൈംഗിക ബന്ധത്തില്‍ രതിമൂര്‍ച്ഛയിലൂടെ മാത്രമേ അതിന് സാധിക്കൂ എന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്. കാരണം സ്ത്രീകള്‍ക്ക് സന്തോഷിക്കാന്‍ അതിന്റെ ആവശ്യമില്ല എന്നതാണ് സത്യം. കാരണം ഭര്‍ത്താവിന്റെ പിന്തുണയും സ്‌നേഹവും മാത്രമാണ് ഏതൊരു പെണ്ണും കിടക്കയില്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ രതിമൂര്‍ച്ഛക്കെല്ലാം രണ്ടാം സ്ഥാനം മാത്രമാണ് എപ്പോഴും പെണ്ണ നല്‍കുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് പുരുഷന്‍ തലപുകക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം.
ദാമ്പത്യത്തില്‍ എന്നതിനുള്ള ചിത്ര ഫലം
സ്ത്രീ ഏറ്റവും ആഗ്രഹിക്കുന്നത് പങ്കാളിയുടെ തലോടലും ആലിംഗനവും എല്ലാമായിരിക്കും. എന്നാല്‍ സെക്‌സ് എന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ സീരിയസ് ആയിട്ടുള്ള കാര്യമായിരിക്കും. എപ്പോഴും വികാരപരമായി ചിന്തിക്കാനാണ് സ്ത്രീ ആഗ്രഹിക്കുന്നത്. എന്നാല്‍ പുരുഷനാകട്ടെ വളരെയധികം സീരിയസായി ഇതിനെ കാണുന്നു. പക്ഷേ സ്ത്രീക്കാവശ്യം റൊമാന്റിക് ആയി സംസാരിക്കുന്നതും തലോടലും ആലിംഗനവും ചുംബനങ്ങളും എല്ലാമാണ്.

ഇത്തരം കാര്യങ്ങളെക്കുറിച്ച് പുരുഷന്‍ അത്ര ബോധവാനായിരിക്കില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് എപ്പോഴും കിടപ്പറയില്‍ പ്രാധാന്യം നല്‍കുക. എന്നാല്‍ മാത്രമേ അത് നിങ്ങളുടെ ലൈംഗിക ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയുള്ളൂ.

പല പുരുഷന്‍മാരും കാണിക്കുന്ന ഒരു പ്രധാന തെറ്റുകളില്‍ ഒന്നാണ് ലൈംഗിക ബന്ധത്തിന് ശേഷം തിരിഞ്ഞ് കിടന്നുറങ്ങുന്നത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ക്ഷീണം പെട്ടെന്ന് പുരുഷനെ പിടികൂടുന്നു. ഈ സമയത്ത് പുരുഷന്‍മാരില്‍ എന്‍ഡോര്‍ഫിന്റെ അളവ് വര്‍ദ്ധിക്കുന്നു. ഇത് ലൈംഗിക ബന്ധത്തിന് ശേഷം വളരെയധികം കുറയുകയും ചെയ്യുന്നു. ഇതാണ് പുരുഷനെ സെക്‌സിനു ശേഷം തളര്‍ത്തുന്നത്.

എന്നാല്‍ സ്ത്രീയില്‍ ഈ പ്രവൃത്തി നടക്കുന്നത് വളരെ പതുക്കെയാണ്. അതുകൊണ്ട് തന്നെ പങ്കാളി ഉറങ്ങുമ്പോള്‍ കുറച്ച് സമയം ഉറങ്ങിയ ശേഷം വിളിച്ചുണര്‍ത്താനാണ് ശ്രമിക്കേണ്ടത്. ജോലി തീര്‍ത്തു എന്ന ധാരണയോടു കൂടി ഒരിക്കലും സെക്‌സിനെ കാണരുത്. ഇത് പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ.
ദാമ്പത്യത്തില്‍ എന്നതിനുള്ള ചിത്ര ഫലം
സ്ത്രീകള്‍ക്ക് ജീവിതത്തിന്റെ ഭാഗമാണ് ശാരീരിക ബന്ധം എന്ന് പറയുന്നത്. എന്നാല്‍ പുരുഷന്‍മാരാകട്ടെ ഇതിനെ അല്‍പം അകറ്റി നിര്‍ത്തുന്ന പല സാഹചര്യങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ പെട്ടെന്ന് തന്നെയാണ് സ്ത്രീകളുടെ മൂഡ് മാറ്റവും. കിടപ്പറക്ക് പുറത്തുള്ള കാര്യങ്ങളും പലപ്പോഴും സ്ത്രീകളുടെ മാനസിക നിലയെ വളരെയധികം ബാധിക്കുന്നു.

കിടപ്പറക്ക് പുറത്തുള്ള പങ്കാളിയുടെ മാനസിക നിലയും അറിഞ്ഞ് കൊണ്ട് വേണം ലൈംഗിക ബന്ധത്തിന് പുരുഷന്‍ മുന്‍കൈയ്യെടുക്കുന്നതിന്. അല്ലെങ്കില്‍ അത് സ്ത്രീകളില്‍ ഇത്തരം ബന്ധങ്ങള്‍ക്കുള്ള താല്‍പ്പര്യം കുറക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

LIVE NEWS - ONLINE

 • 1
  41 mins ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 2
  2 hours ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 3
  4 hours ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 4
  4 hours ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 5
  4 hours ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 6
  4 hours ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 7
  19 hours ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

 • 8
  21 hours ago

  സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

 • 9
  23 hours ago

  യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: കുറ്റം സമ്മതിച്ച് ഭര്‍ത്താവ്