Sunday, May 31st, 2020

ഇടുക്കിയില്‍ പുതിയ മത്സ്യ മാര്‍ക്കറ്റ്

ഇടുക്കി: നഗരത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെ പൂര്‍ത്തിയായ പുതിയ മത്സ്യ മാര്‍ക്കറ്റ് മന്ദിരം നാളെ എക്‌സൈസ് ഫിഷറീസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ഇരുനിലയായി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ 32 മുറിയാണുള്ളത്. എല്ലാ മുറിയും തറയും ഭിത്തിയും ടൈല്‍ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക ശീതീകരണ ഉപകരണങ്ങള്‍ ഉപയോഗിച്ച് കേട് കൂടാതെ സൂക്ഷിക്കുന്ന മത്സ്യമാണ് ഇവിടെ വില്‍ക്കുക. കേന്ദ്ര ഫിഷറീസ് വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ധനസഹായത്തോടെ 1.97 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ചയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒന്നര … Continue reading "ഇടുക്കിയില്‍ പുതിയ മത്സ്യ മാര്‍ക്കറ്റ്"

Published On:Oct 11, 2013 | 12:41 pm

ഇടുക്കി: നഗരത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെ പൂര്‍ത്തിയായ പുതിയ മത്സ്യ മാര്‍ക്കറ്റ് മന്ദിരം നാളെ എക്‌സൈസ് ഫിഷറീസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ഇരുനിലയായി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ 32 മുറിയാണുള്ളത്. എല്ലാ മുറിയും തറയും ഭിത്തിയും ടൈല്‍ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക ശീതീകരണ ഉപകരണങ്ങള്‍ ഉപയോഗിച്ച് കേട് കൂടാതെ സൂക്ഷിക്കുന്ന മത്സ്യമാണ് ഇവിടെ വില്‍ക്കുക.
കേന്ദ്ര ഫിഷറീസ് വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ധനസഹായത്തോടെ 1.97 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ചയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് തറക്കല്ലിട്ടതാണെങ്കിലും പഴയ കെട്ടിടത്തിലെ കച്ചവടക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ വൈകിയതിനാല്‍ കെട്ടിടം പണിക്ക് കാലതാമസം നേരിടുകയായിരുന്നു. പിന്നീട് ഇവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കി ആറ് മാസം കൊണ്ടാണ് പുതിയ മന്ദിര നിര്‍മാണം പൂര്‍ത്തിയാക്കിയത്.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    11 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    12 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    13 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌