Monday, February 24th, 2020

പുതിയ ഹ്യുണ്ടായ് എലാന്‍ട്ര ഒക്ടോബര്‍ മൂന്നിന് എത്തും

പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും എലാന്‍ട്ര ലഭ്യമാവുക

Published On:Sep 26, 2019 | 9:30 am

ഹ്യുണ്ടായ് പുതിയ 2019 എലാന്‍ട്ര ഒക്ടോബര്‍ മൂന്നിന് ഇന്ത്യയില്‍ പുറത്തിറക്കും. പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും എലാന്‍ട്ര ലഭ്യമാവുക. ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ എന്‍ജിനായിരിക്കും വാഹനത്തിലുണ്ടാവുക. 152 എച്ച്പി കരുത്തേകുന്നതായിരിക്കും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.
പുതുക്കിപ്പണിത ഹെക്സഗണല്‍ ഗ്രില്‍, ത്രികോണാകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, വി രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, പരിഷ്‌കരിച്ച ബൂട്ട് ലിഡ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, പുതുക്കിപ്പണിത ഡാഷ്ബോര്‍ഡ്, പുതിയ അലോയി വീല്‍ എന്നിവ എലാന്‍ട്രയില്‍. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ അകത്തളത്തില്‍. വാഹനത്തിനുള്ള ബുക്കിങ് കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടു.

LIVE NEWS - ONLINE

  • 1
    10 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    10 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    11 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    13 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    14 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    14 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    14 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    14 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    14 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം