Tuesday, October 15th, 2019

ഹ്യുണ്ടായി എലാന്റ്ര ഫെയ്സ്ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചു

15.89 ലക്ഷം രൂപയാണ് പുതിയ എലാന്റ്ര സെഡാന്‍ പ്രരംഭ എക്‌സ്-ഷോറൂം വില

Published On:Oct 4, 2019 | 9:17 am

ഹ്യുണ്ടായി ഇന്ത്യ പുതിയ എലാന്റ്ര സെഡാന്‍ വിപണിയില്‍ അവതരിപ്പിച്ചു. 15.89 ലക്ഷം രൂപയാണ് പുതിയ എലാന്റ്ര സെഡാന്‍ പ്രരംഭ എക്‌സ്-ഷോറൂം വില. S, SX, SX (O) എന്നീ മൂന്ന് വകഭേതങ്ങളിലാണ് പുതിയ ഹ്യുണ്ടായ് എലാന്റ്ര ലഭ്യമാവുന്നത്. ഏറ്റവും ഉയര്‍ന്ന വകഭേതമായ SX (O) ഓട്ടോമാക്കിന് 20.39 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പുതിയ ഹ്യുണ്ടായ് എലാന്റ്രയില്‍ മുന്‍വശത്ത് പരിഷ്‌കരിച്ച കാസ്‌കേഡിംഗ് ഗ്രില്ല്, ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, പുതിയ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍, ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടുന്നു.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള പുതിയ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ ഉള്‍പ്പെടുന്നു. പുതുതലമുറ ഹ്യുണ്ടായ് എലാന്റ്രയില്‍ നിര്‍വധി അടിസ്ഥാന സുരക്ഷാ സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒരൊറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് പുതിയ ഹ്യുണ്ടായ് എലാന്റ്ര ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. 152 bhp കരുത്തും 192Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ യൂണിറ്റാണ് വാഹനത്തിന്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് അടിസ്ഥാനമായി സെഡാനില്‍ വരുന്നത്. ഓപ്ഷണലായി ആറ് സ്പീഡ് torque-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. 2020 ഏപ്രില്‍ മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ഒരുക്കിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    5 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    10 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    10 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    10 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    10 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    10 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    11 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    11 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    12 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു