Monday, May 25th, 2020

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന്​ എഫ്.ഡി.എ

ആരോഗ്യ പ്രവര്‍ത്തകരും രോഗികളും ഈ മരുന്നി​​െന്‍റ ദൂഷ്യവശങ്ങളും മനസിലാക്കണമെന്ന് എഫ്.ഡി.എ

Published On:Apr 25, 2020 | 9:23 am

ന്യൂയോര്‍ക്ക്: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍െറ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി യു.എസ് ​ഫുഡ് ആന്‍റ്​ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. മലേറിയക്കുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കോവിഡ്​ രോഗികള്‍ക്ക്​ നല്‍കുന്നത്​ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക്​ കാരണമാകുമെന്നാണ്​ എഫ്.ഡി.എ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹൃദ്​രോഗങ്ങള്‍ കൂടാതെ രക്ത സമ്മര്‍ദ്ദം കുറയല്‍, പേശികള്‍ക്കും ഞരമ്ബുകള്‍ക്കുമുള്ള ബലക്ഷയം തുടങ്ങിയ പ്രശ്​നങ്ങള്‍ക്കും മരുന്നി​​െന്‍റ ഉപയോഗം കാരണമാകാമെന്ന്​ എഫ്.ഡി.എ ചൂണ്ടിക്കാട്ടുന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗികളും ഈ മരുന്നി​​െന്‍റ ദൂഷ്യവശങ്ങളും മനസിലാക്കണമെന്ന് എഫ്.ഡി.എ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വിനും ആന്‍റിബയോട്ടിക്​ അസിത്രോമൈസിനും സംയോജിച്ച്‌​ ചികിത്സ നല്‍കിയ 84 രോഗികളില്‍ ഹൃദയ സംബന്ധായ പ്രശ്​നങ്ങള്‍ കണ്ടതായി ന്യൂയോര്‍ക്കിലെ ഡോക്​ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ചികിത്സ ലഭിക്കുന്ന കോവിഡ്​ രോഗികളില്‍ ഉണ്ടാവുന്ന ഗുരുതരമായ ഹൃദയമിടിപ്പ് പ്രശ്‌നങ്ങളെക്കുറിച്ച്‌ അറിയാം. ആശുപത്രിയില്‍ കിടക്കാത്ത രോഗികള്‍ ഈ മരുന്ന് വലിയ രീതിയില്‍ കുറിപ്പടിയോടു കൂടി ഉപയോഗിക്കുന്നുണ്ട്​. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും ഈ മരുന്നുമായി ബന്ധപ്പെട്ടുള്ള അപകടവശത്തെ കുറിച്ച്‌ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു – എഫ്.ഡി.എ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    12 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    14 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    15 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    17 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    17 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    17 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    17 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്