Wednesday, January 29th, 2020

വാവേയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ഉടന്‍ എത്തും

ചൈനയില്‍ ജൂലായ് 26 മുതല്‍ ഫോണ്‍ വില്‍പനയ്ക്കെത്തുമെന്ന് റിപ്പോര്‍ട്ട്

Published On:Jul 15, 2019 | 10:26 am

ചൈനീസ് ബ്രാന്റായ വാവേയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണായ വാവേ മേറ്റ് 20 എക്സ് 5ജി ഈ മാസമെത്തും. ചൈനയില്‍ ജൂലായ് 26 മുതല്‍ ഫോണ്‍ വില്‍പനയ്ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ജൂലായ് 12 മുതല്‍ യുഎഇയിലും ഫോണ്‍ ലഭ്യമാവും. അമേരിക്കയുടെ വാണിജ്യ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ വാവേയുടെ 5ജി ഫോണ്‍ എത്തുന്നത് അനിശ്ചിതത്വത്തിലാണ്.
കാഴ്ചയില്‍ നിലവില്‍ വിപണിയിലുള്ള മേറ്റ് 20 എക്സ് സ്മാര്‍ട്ഫോണിന് സമാനമാണ് അതിന്റെ 5ജി പതിപ്പ്. സ്‌ക്രീന്‍ വലിപ്പവും, ക്യാമറ സംവിധാനങ്ങളുമൊന്നും മാറിയിട്ടില്ല.  5ജി ബാലോങ് 5000 മോഡം ഇതില്‍ ചേര്‍ത്തു. ബാറ്ററി 4200 എംഎഎച്ച് ല്‍ നിന്നും 5000 എംഎഎച്ച് ആയി ഉയര്‍ത്തി. റാം ആറ് ജിബിയില്‍ നിന്നും എട്ട് ജിബി ആയി വര്‍ധിപ്പിച്ചു. സ്റ്റോറേജ് 128 ജിബിയില്‍ നിന്നും 256 ജിബി ആക്കി.

LIVE NEWS - ONLINE

  • 1
    3 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    3 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    5 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    5 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    7 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    8 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    8 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    8 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    8 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി