Wednesday, December 11th, 2019

വാവേയുടെ ഫോള്‍ഡബിള്‍ മേറ്റ് എക്സ് സ്മാര്‍ട്ഫോണ്‍ വരുന്നൂ

ഫോണില്‍ 4500 എംഎഎച്ച് ബാറ്ററിയുണ്ടാവും. അതിവേഗ ചാര്‍ജിങ് സൗകര്യവും ലഭ്യമാവും

Published On:Jun 24, 2019 | 10:28 am

വാവേയുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ ‘മേറ്റ് എക്സ്’ സെപ്റ്റംബറില്‍ പുറത്തിറക്കും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് വാവേ മേറ്റ് എക്സ് ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചത്. എന്നാല്‍ ഫോള്‍ഡബിള്‍ സ്‌ക്രീനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണിന് വലിയ തിരിച്ചടി നേരിടേണ്ടി വന്ന സാഹചര്യത്തില്‍ വാവേ ഫോണുകള്‍ വിപണിയിലെത്തിക്കുന്നത് വൈകിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എറ്റവുംകൂടുതല്‍ 65 വാട്ട് ഔട്ട്പുട്ട് വരുന്ന പുതിയ പവര്‍ അഡാപ്റ്റര്‍ ഫോണിനൊപ്പം ഉണ്ടാവുമെന്നാണ് വിവരം. മടക്ക് നിവര്‍ത്തുമ്പോള്‍ എട്ട് ഇഞ്ച് സ്‌ക്രീനും മടക്കിക്കഴിഞ്ഞാല്‍ 6.6 ഇഞ്ച് സ്‌ക്രീനുമാണ് മേറ്റ് എക്സിന് ഉണ്ടാവുക. എട്ട് ജിബി റാം ശേഷിയുള്ള ഫോണില്‍ 1.8GHz ഒക്ടാകോര്‍ വാവേ ഹൈസിലിക്കണ്‍ കിരിന്‍ 980 പ്രൊസസര്‍ ആണ് ശക്തിപകരുന്നത്. ഫോണില്‍ 4500 എംഎഎച്ച് ബാറ്ററിയുണ്ടാവും. അതിവേഗ ചാര്‍ജിങ് സൗകര്യവും ലഭ്യമാവും.

LIVE NEWS - ONLINE

  • 1
    12 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    14 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    14 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    14 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    15 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    15 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    15 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    15 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    15 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു