Saturday, May 30th, 2020

മത്സ്യത്തിന്റെ രൂക്ഷഗന്ധം അകറ്റാം

പാചകത്തിന് മുന്‍പ് മത്സ്യത്തിന്റെ രൂക്ഷഗന്ധം അകറ്റാം ചില വഴികളിതാ

Published On:Aug 21, 2018 | 10:21 am

മത്സ്യത്തിന്റെ രൂക്ഷഗന്ധം മത്സ്യത്തോട് ഇഷ്ടക്കേട് ഉണ്ടാക്കാന്‍ കാരണമാകാറുണ്ട്. എത്ര കഴുകിയിട്ടും അതിന്റെ ഗന്ധം മാറുന്നില്ല എന്ന പരാതിയും നിരവധിയാണ്. എന്നാല്‍, പാചകത്തിന് മുന്‍പ് മത്സ്യത്തിന്റെ രൂക്ഷഗന്ധം അകറ്റാം ചില വഴികളിതാ. മത്സ്യഗന്ധം അകറ്റുവാനുള്ള മാര്‍ഗ്ഗമാണ് വിനാഗിരി. ഇത് ഉപയോഗിച്ച് കടല്‍-ശുദ്ധജല മത്സ്യങ്ങളുടെ രൂക്ഷഗന്ധം എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതാണ്. വിനാഗിരി വെള്ളത്തില്‍ കലക്കിയതിനുശേഷം 5 മിനിറ്റു നേരം മത്സ്യം അതില്‍ ഇട്ടുവയ്ക്കുക. അതിനുശേഷം മീന്‍ കഴുകി പേപ്പര്‍ ടവല്‍ ഉപയോഗിച്ച് ഉണക്കി വൃത്തിയാക്കി പാചകം ചെയ്യാവുന്നതാണ്.
വിനാഗിരി പോലെ തന്നെ നാരങ്ങാനീരും മത്സ്യഗന്ധം അകറ്റുന്നതില്‍ ഏറ്റവും ഫലവത്തായ മാര്‍ഗ്ഗമാണ്. വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കുന്ന അതേ രീതി തന്നെയാണ് നാരങ്ങ ഉപയോഗിച്ചും ചെയ്യുന്നത്. എന്നാല്‍, നാരങ്ങ നേരിട്ട് തന്നെ മത്സ്യത്തില്‍ പുരട്ടേണ്ടതാണ്.
വൃത്തിയാക്കി വച്ചിരിക്കുന്ന മത്സ്യത്തില്‍ നാരങ്ങ ഉപയോഗിച്ച് ഉരയ്ക്കുക. കുറച്ച് മിനിട്ടുകള്‍ക്ക് ശേഷം ഒരു തുണി കൊണ്ട് തുടയ്ക്കുക.
ഉപ്പ്, മഞ്ഞള്‍, ചോളപ്പൊടി എന്നിവ യോജിപ്പിച്ച്, ഈ മിശൃതം മത്സ്യത്തില്‍ പുരട്ടിവയ്ക്കുക. അരമണിക്കൂറില്‍ക്കൂടുതല്‍ വച്ചതിനു ശേഷം മത്സ്യം പാചകത്തിന് മുന്‍പ് വേണമെങ്കില്‍ ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കാവുന്നതാണ്. മഞ്ഞളിന്റെ സാന്നിദ്ധ്യം മത്സ്യത്തിന്റെ രൂക്ഷഗന്ധം അകറ്റുവാന്‍ സഹായിക്കുന്നു

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 2
    9 hours ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 3
    11 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 4
    13 hours ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 5
    13 hours ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 6
    13 hours ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 7
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 8
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 9
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി