Sunday, February 23rd, 2020

കുട്ടികള്‍ ഉയരം വയ്ക്കാന്‍

ഉയരം വയ്ക്കുന്ന ആ പ്രത്യേക പ്രായം ഏറെ പ്രധാനമാണ്. കാരണം ഒരു പ്രായം കഴിഞ്ഞാല്‍ കുട്ടികളില്‍ ഉയര വയ്ക്കുന്നതു നില്‍ക്കും

Published On:Jun 27, 2019 | 11:23 am

കുട്ടി ഉയരം വെയ്ക്കുന്നില്ല എന്ന് ചില അമ്മമാരെങ്കിലും പരാതി പറയാറുണ്ട്. ഉയരം വയ്ക്കുന്ന ആ പ്രത്യേക പ്രായം ഏറെ പ്രധാനമാണ്. കാരണം ഒരു പ്രായം കഴിഞ്ഞാല്‍ കുട്ടികളില്‍ ഉയര വയ്ക്കുന്നതു നില്‍ക്കും. ഇതുകൊണ്ടുതന്നെ ആ പ്രത്യേക പ്രായം വരെ കുട്ടികള്‍ക്ക് ഉയരം വയ്ക്കാനുള്ള കാര്യങ്ങള്‍ നല്‍കേണ്ടതും അത്യാവശ്യമാണ്. ഉയരം വയ്ക്കുന്നതില്‍ ഭക്ഷണത്തിനു പങ്കുണ്ട്. മാത്രമല്ല വ്യായാമം, സ്വിമ്മിംങ് എന്നിവയ്ക്കും കുട്ടികളുടെ വളര്‍ച്ചയില്‍ പങ്കുണ്ട്
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമാണ്. മുട്ട പോലുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുന്ന ഏറെ നല്ലതാണ്. പാല്‍ പോലെ തന്നെ നല്ലൊരു സമീകൃതാഹാരമാണ് കുട്ടികള്‍ക്ക് മുട്ട. ചിക്കന്‍ പോലുള്ള വിഭവങ്ങളും പയര്‍ വര്‍ഗങ്ങളുമല്ലൊം പ്രോട്ടീന്‍ സമ്പുഷ്ടമാണ്.
ഉയരം വയ്ക്കുകയെന്നത് എല്ലിന്റെ വളര്‍ച്ചയാണ്. ഇതിനായി പ്രത്യേക പങ്കു വഹിയ്ക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രത്യേകിച്ചും പാല്‍ പോലുള്ള ഭക്ഷണവസ്തുക്കള്‍. പാലും പാലുല്‍പന്നങ്ങളും കാല്‍സ്യം സമ്പുഷ്ടമാണ്. കാല്‍സ്യം എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്കു പ്രധാനവുമാണ്. കാല്‍സ്യം സമ്പുഷ്ടമായ പല ഭക്ഷണങ്ങളുമുണ്ട്. ഇത് കുട്ടികള്‍ക്കു നല്‍കുക. പാല്‍, തൈര്, നെയ്യ്, പനീര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഏറെ പ്രധാനമാണ്.
ഭക്ഷണങ്ങള്‍ മാത്രമല്ല, ചില വ്യായാമങ്ങളും കളികളുമെല്ലാം കുട്ടികളുടെ എല്ലുവളര്‍ച്ചയ്ക്കും ഇതുവഴി ഉയരം കൂടാനും കാരണമാകും. വാസ്തവത്തില്‍ ഭക്ഷണത്തോടൊപ്പം കളികളും കുട്ടികള്‍ക്ക് വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. എല്ലിനു ബലം വയ്ക്കാനും ഇത് ഏറെ അത്യാവശ്യം. ഇതോടൊപ്പം എല്ലുകള്‍ക്ക് നീളം വര്‍ദ്ധിയ്ക്കുകയും ഇതുവഴി ഉയരം കൂടുകയും ചെയ്യും.
ഉയരം കൂടാന്‍ തവിടു കളയാത്ത ധാന്യങ്ങളും കുട്ടികള്‍ക്കു നല്‍കാം ഇതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ഫൈബര്‍ കുട്ടികള്‍ക്ക് ഏറെ ആരോഗ്യപ്രദവുമാണ്.
ഡ്രൈ നട്സും ഫ്രൂട്സുമെല്ലാം കുട്ടികള്‍ക്ക് എല്ലാ വിധത്തിലും ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. കുട്ടികള്‍ക്ക് ഉയരം കൂടാനും ആരോഗ്യപരമായ മറ്റു ഗുണങ്ങള്‍ നല്‍കാനുമെല്ലാം ഇത് ഏറെ സഹായകമാണ്.
ക്യാരറ്റ് കുട്ടികള്‍ക്കു നല്‍കാവുന്ന മറ്റൊരു നല്ല ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ എ പ്രോട്ടീനുകള്‍ ശരീരം ഉപയോഗിയ്ക്കാന്‍ സഹായിക്കും. ഇതുവഴി ഉയരം പെട്ടെന്നു വര്‍ദ്ധിയ്ക്കുകയും ചെയ്യും. ദിവസവും കുട്ടികള്‍ക്ക് ക്യാരറ്റ് ജ്യൂസ് കൊടുക്കുന്നതു തന്നെ ഏറെ നല്ലതാണ്.
സ്വിമ്മിംഗ് കുട്ടികള്‍ക്ക് എളുപ്പം ഉയരം വയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത്തരം വ്യായാമങ്ങള്‍ ഉയരം വയ്ക്കാന്‍ മാത്രമല്ല, ആകെ ഗ്രോത്ത് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുകയും ചെയ്യും. കുട്ടികളുടെ ശാരീരികനില, അതായത് ഇരിയ്ക്കുന്നതും നില്‍ക്കുന്നതും നടക്കുന്നതുമെല്ലാം ശരിയായ രീതിയിലാകാന്‍ ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.

LIVE NEWS - ONLINE

  • 1
    7 hours ago

    ‘നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണം, എടുക്കെടാ നിന്‍റെ ഐഡി കാർഡ്’; പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം- വീഡിയോ

  • 2
    10 hours ago

    സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

  • 3
    12 hours ago

    ഭീം ആര്‍മിയുടെ ഭാരത് ബന്ദ് കേരളത്തില്‍ ഭാഗികം;പിന്തുണയുമായി സി.പി.ഐയും ആര്‍.ജെ.ഡിയും

  • 4
    12 hours ago

    കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

  • 5
    12 hours ago

    ‘ പ്രതിഫലം തിരികെ തരണം,’ തൃഷയ്‌ക്കെതിരെ നിര്‍മാതാവ്

  • 6
    1 day ago

    കൊല്ലത്ത് വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍

  • 7
    1 day ago

    അങ്കമാലിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു

  • 8
    1 day ago

    ലിംഗനീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും വികസിക്കാനാവില്ല: മോദി

  • 9
    1 day ago

    കണ്ണൂരില്‍ വീടിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍