Friday, September 25th, 2020

കണ്ണൂരടക്കം നാല് ജില്ലകളില്‍ നാളെ കനത്ത ചൂട് അനുഭവപ്പെടും

ഉച്ചസമയങ്ങളില്‍ പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Published On:Feb 14, 2020 | 12:51 pm

കണ്ണൂര്‍: കണ്ണൂരടക്കം സംസ്ഥാനത്തെ നാല് ജില്ലകളില്‍ നാളെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കോട്ടയം, ആലപ്പുഴ എന്നിവയാണ് ചൂട് കൂടുന്ന മറ്റ് ജില്ലകള്‍. ഇവിടങ്ങളില്‍ രണ്ടു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ കാറ്റിന്റെ സ്വാധീനമാണ് ചൂട് കൂടാന്‍ കാരണമാകുന്നത്. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. കോട്ടയത്ത് ഇന്ന് 37 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഉച്ചസമയങ്ങളില്‍ പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ജലീകരണം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

 

LIVE NEWS - ONLINE

  • 1
    54 mins ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    2 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    3 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    4 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    4 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    4 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    4 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    6 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    6 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു