Monday, April 6th, 2020

തേനീച്ചയുടെ കുത്തേറ്റ് ഒട്ടേറെ പേര്‍ക്ക് പരിക്ക്

ഇടുക്കി: മൂലമറ്റത്ത് തേനീച്ചക്കൂടിളകി വീണ് ഒട്ടേറെ പേര്‍ക്ക് കുത്തേറ്റു. ചേറാടി അമ്പലത്തിനു സമീപം കഴിഞ്ഞ ദിവസം രാവിലെ 9ന് ആയിരുന്നു സംഭവം. കല്ലിടുക്കുംമാക്കല്‍ രാജന്റെ പുരയിടത്തിലെ മരത്തിലുണ്ടായിരുന്ന തേനീച്ചക്കൂടാണ് കാറ്റത്ത് വീണത്. കൂടു താഴെ വീണതോടെ തേനീച്ചകള്‍ സമീപത്തുള്ള കടയില്‍ നിന്നവരെയും കാല്‍നട യാത്രക്കാരെയും കുത്തി. അയല്‍വാസിയായ തെക്കെ കൊച്ചുപറമ്പില്‍ ഐസക്കിന്റെ മാതാവ് ഗ്രേസിക്കു തേനീച്ച കുത്തി സാരമായ പരുക്കേറ്റു. ഗ്രേസിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ കുടുങ്ങിയ 3 കുട്ടികളെ മൂലമറ്റത്തു നിന്ന് അഗ്‌നിശമന … Continue reading "തേനീച്ചയുടെ കുത്തേറ്റ് ഒട്ടേറെ പേര്‍ക്ക് പരിക്ക്"

Published On:Jan 7, 2019 | 8:02 am

ഇടുക്കി: മൂലമറ്റത്ത് തേനീച്ചക്കൂടിളകി വീണ് ഒട്ടേറെ പേര്‍ക്ക് കുത്തേറ്റു. ചേറാടി അമ്പലത്തിനു സമീപം കഴിഞ്ഞ ദിവസം രാവിലെ 9ന് ആയിരുന്നു സംഭവം. കല്ലിടുക്കുംമാക്കല്‍ രാജന്റെ പുരയിടത്തിലെ മരത്തിലുണ്ടായിരുന്ന തേനീച്ചക്കൂടാണ് കാറ്റത്ത് വീണത്. കൂടു താഴെ വീണതോടെ തേനീച്ചകള്‍ സമീപത്തുള്ള കടയില്‍ നിന്നവരെയും കാല്‍നട യാത്രക്കാരെയും കുത്തി. അയല്‍വാസിയായ തെക്കെ കൊച്ചുപറമ്പില്‍ ഐസക്കിന്റെ മാതാവ് ഗ്രേസിക്കു തേനീച്ച കുത്തി സാരമായ പരുക്കേറ്റു. ഗ്രേസിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ കുടുങ്ങിയ 3 കുട്ടികളെ മൂലമറ്റത്തു നിന്ന് അഗ്‌നിശമന സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. രാജന്റെ പറമ്പിലുള്ള വെള്ള മരത്തില്‍ 15 തേനീച്ചക്കൂടുകള്‍ ഉണ്ട് കാറ്റടിക്കുമ്പോള്‍ തേനീച്ചയുടെ ആക്രമണം പതിവാണ്. വനം വകുപ്പും പഞ്ചായത്തും ഇടപെട്ട് തേനീച്ചക്കൂടുകള്‍ ഒഴിവാക്കാന്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    10 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    10 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    11 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    11 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    11 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    11 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    11 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    12 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    13 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും