473 രൂപയുടെ വര്‍ധനവാണ് ഹോണ്ട ഇരു വകഭേദങ്ങളിലും വരുത്തിയിരിക്കുന്നത്
473 രൂപയുടെ വര്‍ധനവാണ് ഹോണ്ട ഇരു വകഭേദങ്ങളിലും വരുത്തിയിരിക്കുന്നത്
ഹോണ്ട തങ്ങളുടെ ജനപ്രിയ സ്പോര്‍ടി 110 സിസി സ്കൂട്ടറായ ഡിയോയുടെ വില വീണ്ടും ഉയര്‍ത്തി. ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തിയ ശേഷം രണ്ട് തവണ നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിച്ചിരുന്നു. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്കൂട്ടര്‍ വില്പനക്കെത്തിയിരിക്കുന്നത്.
രണ്ട് വകഭേദങ്ങളിലും വില വര്‍ധനവ് ബാധകമാണ്. ഏകദേശം 473 രൂപയുടെ വര്‍ധനവാണ് ഹോണ്ട ഇരു വകഭേദങ്ങളിലും വരുത്തിയിരിക്കുന്നത്. ഇതോടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് ഇനി 61,970 രൂപ എക്സ്ഷോറൂം വിലയായി നല്‍കണം. ഡീലക്സ് പതിപ്പിന് 65,320 രൂപയാണ് പുതുക്കിയ എക്സ്ഷോറൂം വില.