Tuesday, February 18th, 2020

കുഞ്ഞിന്റെ ജലദോഷത്തിന് പരിഹാരം വീട്ടില്‍ തന്നെ….

കുട്ടികളുടെ ജലദോഷത്തിന് പരിഹാരം കാണുന്നതിനും കുട്ടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചില ഒറ്റമൂലികള്‍ ഉണ്ട്

Published On:Jan 5, 2018 | 11:19 am

ജലദോഷം പോലുള്ള രോഗങ്ങള്‍ കുട്ടികള്‍ക്ക് വേഗത്തിലാണ് പിടിപെടുക. ജലദോഷം, പനി, ചുമ എന്നീ രോഗങ്ങള്‍ കുട്ടികളെ പല തരത്തിലും ബാധിക്കും. പല രോഗങ്ങലും കുട്ടികളെ വേഗത്തില്‍ ബാധിക്കുന്നുതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണം. കുട്ടികളുടെ ജലദോഷത്തിന് പരിഹാരം കാണുന്നതിനും കുട്ടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചില ഒറ്റമൂലികള്‍ ഉണ്ട്. കുഞ്ഞിന്റെ ജലദോഷത്തിന് പരിഹാരം നല്‍കും ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം.
പനിയാണെങ്കില്‍ സാധാരണ കുട്ടികളെ തണുത്ത വെള്ളത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ചെറിയ കുട്ടികളിലെ പനിയും ജലദോഷവും കുറക്കാന്‍ അവരെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയോ അല്ലെങ്കില്‍ സ്പോഞ്ച് ബാത്ത് നല്‍കുകയോ ചെയ്യുക. സാധാരണ ജലദോഷവും ചുമയും അനുഭവപ്പെടുന്ന, ഒരു വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് തേന്‍ സുരക്ഷിതമായ പ്രതിവിധിയാണ്. രണ്ട് ടീസ്പൂണ്‍ തേന്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീരുമായി ചേര്‍ത്ത് കൊടുക്കാം.
നാരങ്ങ നീര് കൊണ്ടും ചെറിയ കുട്ടികളിലെ പനിയെ നമുക്ക് ഇല്ലാതാക്കാം. നാല് നാരങ്ങയുടെ നീരും തോലും ഒരു ടേബിള്‍സ്പൂണ്‍ അരിഞ്ഞ ഇഞ്ചിയും ഒരു പാത്രത്തില്‍ എടുക്കുക. ഇത് മൂടുന്ന വിധത്തില്‍ വെള്ളം ഒഴിച്ച് പത്ത് മിനുട്ട് അടച്ച് വെച്ച് ചൂടാക്കുക. തുടര്‍ന്ന് ഇതിന്റെ വെള്ളം ഊറ്റിയെടുത്ത് തുല്യ അളവ് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ഇഞ്ചിവെള്ളം നല്ലതാണ്. ആറ് കപ്പ് വെള്ളം, കനം കുറച്ച് അരിഞ്ഞ ഇഞ്ചി, രണ്ട് കറുവപ്പട്ട എന്നിവ ഒരു പാത്രത്തില്‍ എടുത്ത് ചൂടാക്കുക. പിന്നീട് ഇതിലെ വെള്ളം മാത്രം എടുത്ത് പഞ്ചസാര ചേര്‍ത്ത് കുട്ടികള്‍ക്ക് പല തവണയായി കുടിക്കാന്‍ കൊടുക്കാം. ചെറിയ കുട്ടികളാണെങ്കില്‍ അവര്‍ക്ക് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നല്‍കണം. ഒരു ഗ്ലാസ് ചൂടുള്ള പാല്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും നെഞ്ച് വേദനയ്ക്കും ആശ്വാസം നല്‍കുന്നു. എന്നാല്‍ ഇവിടേയും ശ്രദ്ധിക്കേണ്ടത് ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ നല്‍കരുത് എന്നതാണ്. കാരണം തേനിലുള്ള ബാക്ടീരിയ കുഞ്ഞിന് പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി

  • 2
    9 hours ago

    ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തിയത് 20 യുവതികളെ; വിധി വന്ന 13 കേസുകളില്‍ പ്രതിയ്ക്ക് ജീവപര്യന്തവും, ആറ് കേസുകളില്‍ വധശിക്ഷയും ,ശാരീരിക ബന്ധത്തിനു ശേഷം സയനൈഡ് കൊടുത്ത് കൊന്ന ആരതി കേസിലും സയനൈഡ് മോഹന് വധശിക്ഷ

  • 3
    9 hours ago

    തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍

  • 4
    10 hours ago

    കൂടത്തായി കൊലപാതകം; ജോളിയുടേയും മാത്യുവിന്റേയും ജാമ്യാപേക്ഷ കോടതി തള്ളി

  • 5
    10 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ആറുപേര്‍ കൂടി അറസ്റ്റില്‍

  • 6
    11 hours ago

    ‘മൂത്രത്തിൽ കല്ല് ‘ അസുഖം അലട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

  • 7
    11 hours ago

    ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

  • 8
    12 hours ago

    വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

  • 9
    12 hours ago

    വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക