Tuesday, February 18th, 2020

കുട്ടികളുടെ നല്ല ആരോഗ്യത്തിന് ഈ പാനീയം

പാല്‍, ബദാം, പിസ്ത, വാള്‍നട്ട്, ഏലയ്ക്കാപ്പൊടി, കല്‍ക്കണ്ടം, മഞ്ഞള്‍ എന്നിവയാണ് ഈ പാനീയത്തില്‍ ഉപയോഗിക്കുന്നത്

Published On:Mar 6, 2018 | 11:37 am

വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ആരോഗ്യപപ്രദമായ ഭക്ഷണം നല്‍കേണ്ടതാണ്. ആരോഗ്യമുള്ള ശരീരത്തിന്, ബുദ്ധി വളര്‍ച്ചയ്ക്ക്, നല്ല പോഷകസമൃദമായ ആഹാരം നല്‍കണം. എന്നാല്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ പൊതുവെ ഭക്ഷണത്തോട് മുഖം തിരിക്കുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് ഇഷ്ടപ്പെട്ട് രീതിയില്‍ ആരോഗ്യപ്രദമായ ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കണം. കുട്ടികള്‍ക്ക് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുവാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓര്‍മശക്തിക്കും വളര്‍ച്ചക്കും സഹായിക്കുന്ന ഒരു പാനീയം തയ്യാറാക്കാം.
കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും ഫലവത്തായ പാല്‍, ബദാം, പിസ്ത, വാള്‍നട്ട്, ഏലയ്ക്കാപ്പൊടി, കല്‍ക്കണ്ടം, മഞ്ഞള്‍ എന്നിവയാണ് ഈ പാനീയത്തില്‍ ഉപയോഗിക്കുന്നത്. ബദാം ഏറ്റവും ആരോഗ്യകരമായ ഡ്രൈ നട്സില്‍ പെടുന്ന ഒന്നാണ്. വൈറ്റമിന്‍, പ്രോട്ടീന്‍ സമ്പുഷ്ടമായതാണിത്. തലച്ചോറിനും നാഡീവ്യൂഹത്തിനും ഏറെ അത്യുത്തമമായ ഒന്ന്. കാല്‍സ്യം, പ്രോട്ടീന്‍, വൈറ്റമിനുകള്‍ എന്നിങ്ങനെ പലതും അടങ്ങിയിട്ടുള്ളതാണ്
പാല്‍. പിസ്തയും വാള്‍നട്സുമെല്ലാം വളര്‍ച്ചയ്ക്കും ഓര്‍മ, ബുദ്ധിശക്തിയ്ക്കും ഏറെ നല്ലതാണ്.
പാനീയം തയ്യാറാക്കാം.
ബദാം വെള്ളത്തിലിട്ടു കുതിര്‍ത്ത് തൊലി കളഞ്ഞെടുക്കണം. കുതിര്‍ത്ത തൊലി കളഞ്ഞ ബദാം കുറച്ച് പാലില്‍ ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. പിസ്ത, ബാക്കിയുള്ള ബദാം, വാള്‍നട്സ് എന്നിവ പൊടിയ്ക്കുക. ഇത് നല്ല നനുത്ത പൊടിയാക്കി പൊടിച്ചെടുക്കണം. അരച്ചു വച്ചിരിക്കുന്ന
പാല്‍-ബദാം മിശ്രിതം ബാക്കിയുള്ള പാലിലേക്ക് ചേര്‍ത്തിളക്കുക. ഇത് അടുപ്പത്തു വച്ച് കുറഞ്ഞ ചൂടില്‍ തിളപ്പിയ്ക്കുക. നല്ലപോലെ ഇളക്കി 10 മിനിറ്റു തിളപ്പിയ്ക്കുക. പിന്നീട് ഇതിലേയ്ക്കു മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക. മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അല്‍പനേരം തിളച്ചു കഴിയുമ്പോള്‍ പൊടിച്ചു വച്ചിരിക്കുന്ന പൊടി ഇളക്കിച്ചേര്‍ക്കുക. ഏലക്കാപ്പൊടിയും ആവശ്യത്തിന് കല്‍ക്കണ്ടവും ചേര്‍ക്കാം.

LIVE NEWS - ONLINE

 • 1
  8 hours ago

  പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി

 • 2
  10 hours ago

  ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തിയത് 20 യുവതികളെ; വിധി വന്ന 13 കേസുകളില്‍ പ്രതിയ്ക്ക് ജീവപര്യന്തവും, ആറ് കേസുകളില്‍ വധശിക്ഷയും ,ശാരീരിക ബന്ധത്തിനു ശേഷം സയനൈഡ് കൊടുത്ത് കൊന്ന ആരതി കേസിലും സയനൈഡ് മോഹന് വധശിക്ഷ

 • 3
  10 hours ago

  തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍

 • 4
  10 hours ago

  കൂടത്തായി കൊലപാതകം; ജോളിയുടേയും മാത്യുവിന്റേയും ജാമ്യാപേക്ഷ കോടതി തള്ളി

 • 5
  11 hours ago

  നെടുങ്കണ്ടം കസ്റ്റഡി മരണം; ആറുപേര്‍ കൂടി അറസ്റ്റില്‍

 • 6
  12 hours ago

  ‘മൂത്രത്തിൽ കല്ല് ‘ അസുഖം അലട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

 • 7
  12 hours ago

  ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

 • 8
  12 hours ago

  വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

 • 9
  12 hours ago

  വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക