Sunday, February 23rd, 2020

ഹീറോ സ്‌പ്ലെന്‍ഡര്‍ ബിഎസ്-VI പതിപ്പ് വരുന്നൂ

ബിഎസ്-VI കംപ്ലയിന്റ് പതിപ്പിലേക്ക് പരിഷ്‌ക്കരിച്ച മോഡലിന് ഏകദേശം 12 ശതമാനം മുതല്‍-15 ശതമാനം വരെ വില വര്‍ധനവ് പ്രതീക്ഷിക്കാം

Published On:Sep 7, 2019 | 9:10 am

ഹീറോ മോട്ടോകോര്‍പ് നിലവില്‍ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ബൈക്കുകള്‍ പരിഷ്‌ക്കരിക്കുകയാണ്. ബിഎസ്-VI സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ബൈക്കും സ്‌പ്ലെന്‍ഡറാണ്. ഈ വര്‍ഷം ജൂണ്‍ 10 ന് ഹീറോ മോട്ടോകോര്‍പ്പ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജിയില്‍ നിന്ന് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110 ന് ബിഎസ്-VI സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബിഎസ്-VI സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച രാജ്യത്തെ ആദ്യത്തെ ഇരുചക്ര വാഹന നിര്‍മാതാക്കളായി ഹീറോ മോട്ടോകോര്‍പ്പ് മാറി.
ഇപ്പോള്‍, കമ്പനി സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110 ബിഎസ്-VI നെ ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. പരിഷ്‌ക്കരിച്ച വാഹനത്തെ ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ബൈക്കിനായുള്ള ഔദ്യോഗിക ബുക്കിംഗ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം മാത്രമേ ഹീറോ ആരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
109.15 സിസി, എയര്‍-കൂള്‍ഡ് OHC എഞ്ചിനാണ് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110 ല്‍ ഹീറോ വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 9.4 bhp കരുത്തില്‍ 9 Nm torque സൃഷ്ടിക്കും. നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. പരിഷ്‌ക്കരിച്ച എഞ്ചിനും നിലവിലെ മോഡലിന് സമാനമായിരിക്കും. നിലവിലുള്ള സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110 ന്റെ പ്രാരംഭ വില 56,280 രൂപയാണ്. ബിഎസ്-VI കംപ്ലയിന്റ് പതിപ്പിലേക്ക് പരിഷ്‌ക്കരിച്ച മോഡലിന് ഏകദേശം 12 ശതമാനം മുതല്‍-15 ശതമാനം വരെ വില വര്‍ധനവ് പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    7 hours ago

    ‘നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണം, എടുക്കെടാ നിന്‍റെ ഐഡി കാർഡ്’; പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം- വീഡിയോ

  • 2
    9 hours ago

    സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

  • 3
    12 hours ago

    ഭീം ആര്‍മിയുടെ ഭാരത് ബന്ദ് കേരളത്തില്‍ ഭാഗികം;പിന്തുണയുമായി സി.പി.ഐയും ആര്‍.ജെ.ഡിയും

  • 4
    12 hours ago

    കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

  • 5
    12 hours ago

    ‘ പ്രതിഫലം തിരികെ തരണം,’ തൃഷയ്‌ക്കെതിരെ നിര്‍മാതാവ്

  • 6
    1 day ago

    കൊല്ലത്ത് വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍

  • 7
    1 day ago

    അങ്കമാലിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു

  • 8
    1 day ago

    ലിംഗനീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും വികസിക്കാനാവില്ല: മോദി

  • 9
    1 day ago

    കണ്ണൂരില്‍ വീടിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍