Monday, February 24th, 2020

ഹെന്ന ഉപയോഗിക്കുമ്പോള്‍..

താരന്‍ അകറ്റാനും തലയ്ക്ക് തണുപ്പേകാനും ഏറ്റവും മികച്ചൊരു മാര്‍ഗമാണ് ഹെന്ന

Published On:Oct 1, 2019 | 10:14 am

തലമുടി കൂടുതല്‍ കട്ടിയുള്ളതാക്കാനും താരന്‍ അകറ്റാനും തലയ്ക്ക് തണുപ്പേകാനും ഏറ്റവും മികച്ചൊരു മാര്‍ഗമാണ് ഹെന്ന. എന്നാല്‍ പലര്‍ക്കും ഹെന്ന എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ കൃത്യമായ അറിവില്ല.
എണ്ണ തേച്ച് മുടി നന്നായി മസാജ് ചെയ്തശേഷം വേണം ഹെന്ന ഉപയോഗിക്കേണ്ടത്. മാത്രമല്ല, ഹെന്നപ്പൊടിക്കൊപ്പം മുടിയുടെ ഗുണത്തിന് ആവശ്യാനുസരണം പലതരം വസ്തുക്കള്‍ ചേര്‍ക്കാം. മുടിക്ക് നിറം കിട്ടാന്‍ തേയിലപ്പൊടി, തണുപ്പു കിട്ടാന്‍ ഉണക്കനെല്ലിക്കാപ്പൊടി, മൃദുവാകാന്‍ തൈര്, താരനും പേനും അകറ്റാന്‍ ഷിക്കാക്കായി, കണ്ടീഷനിങ്ങിന് മുട്ടയുടെ വെള്ള എന്നിവ ചേര്‍ക്കാവുന്നതാണ്.
റെഡ്ഡിഷ് ബ്രൗണ്‍ നിറമാണ് മുടിക്ക് ആഗ്രഹിക്കുന്നതെങ്കില്‍, ഹെന്നയുടെ കൂടെ അല്‍പം നാരാങ്ങാനീരും തൈരും തേയിലവെള്ളം തിളപ്പിച്ചാറിയതും ചേര്‍ത്ത് പേസ്റ്റ് തയാറാക്കാവുന്നതാണ്. ഹെന്നയും ബ്ലാക്ക് കോഫിയും കുഴമ്പു രൂപത്തിലാക്കി മുടിയില്‍ മൂന്നോ നാലോ മണിക്കൂര്‍ പുരട്ടിവയ്ക്കുക. ഒലീവ് ഓയില്‍, തൈര് എന്നിവ ഹെന്നയുമായി ചേര്‍ത്ത് മിശ്രിതമാക്കി ഉപയോഗിക്കാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    11 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    11 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    11 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    13 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    14 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    14 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    14 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    15 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    15 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം