Saturday, November 16th, 2019

ഗള്‍ഫില്‍ കനത്ത മഴ: മാളുകളിലും വെള്ളം കയറി

ലൂവര്‍ അബുദാബി മ്യൂസിയത്തിലും വെള്ളം കയറി.

Published On:Nov 11, 2019 | 9:00 am

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ നാശം വിതച്ച് വ്യാപക മഴ. യുഎഇയില്‍ ഇടിമിന്നലോടെ പെയ്ത മഴ വിമാന സര്‍വീസുകളെയും ബാധിച്ചു. കനത്ത മഴയില്‍ പ്രധാന ഷോപ്പിംഗ് മാളുകളിലടക്കം വെള്ളം കയറി. പലയിടങ്ങളിലും റോഡില്‍ വെളളം നിറഞ്ഞത് ഗതാഗതത്തെ സാരമായി ബാധിച്ചു.
ദുബായ് മാളിലെ ചില ഷോപ്പുകളിലും മഴവെള്ളം കയറി. മുകള്‍ഭാഗത്തു നിന്നുള്ള ചോര്‍ച്ച വഴി മഴവെള്ളം അകത്തേക്ക് കയറുന്നത് തടയാന്‍ ജീവനക്കാര്‍ ഇറങ്ങേണ്ടി വന്നു. സന്ദര്‍ശകര്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അബുദാബിയില്‍ ഇന്നലെ ഉച്ച മുതല്‍ വൈകുന്നേരം വരെ മഴ പെയ്തു. ലൂവര്‍ അബുദാബി മ്യൂസിയത്തിലും വെള്ളം കയറി. ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 2
    7 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 3
    10 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 4
    10 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 5
    10 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 6
    12 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 7
    12 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല

  • 8
    14 hours ago

    മുഖ്യമന്ത്രിക്ക് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു

  • 9
    14 hours ago

    യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ല: ഡിജിപി