Wednesday, February 19th, 2020

ദുരിതമേ പെയ്യരുതിനിയും…

രണ്ടു ദിവസം കൂടി കനത്ത മഴ; മരണം 96

Published On:Aug 14, 2019 | 9:30 am

കണ്ണൂര്‍: നേരിയ ശമനം നല്‍കിയ ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ മഴ വീണ്ടും കനക്കുന്നു. മഴക്കെടുതി കൊണ്ട് പൊറുതിമുട്ടിയ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ മഴ ശക്തമാകുമെന്നുമാണ് കാലാവസ്ഥാ മുന്നറിയിപ്പ്. രണ്ടു ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. മലപ്പുറത്തും മഴ ശക്തമാണ്. കഴിഞ്ഞ ദിവസം ശക്തമായ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും മഴ പെയ്യുന്നുണ്ട്. കവളപ്പാറയില്‍ ഇതുവരെ കണ്ടെത്തിയത് 23 മൃതദേഹങ്ങള്‍, 36 പേരെ ഇനിയും കണ്ടെത്താനുണ്ട്. പത്തനംതിട്ടയിലെ റാന്നിയില്‍ വെള്ളപ്പൊക്കം. ഒറ്റ രാത്രി പെയ്ത കനത്ത മഴയിലാണ് റാന്നി വെള്ളത്തില്‍ മുങ്ങിയത്.
മഴക്കെടുതിയില്‍ ഉതുവരെ 96 പേര്‍ മരണമടഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. 51 പേരെകൂടി ഇനിയും കണ്ടെത്താനുണ്ട്.
മധ്യകേരളത്തിലും മഴ ശക്തമാണ്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും, ഇടുക്കിയിലും, മഴ ശക്തമായിത്തന്നെ തുടരുകയാണ്. എറണാകുളം നഗരത്തില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴക്ക് ഇതുവരെ ശമനമില്ല.
കോട്ടയത്തും ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ തുടരുകയാണ്. പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈാരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി. ഇടുക്കിയില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, കൂട്ടിക്കല്‍ മേഖലയിലുള്ളവരോട് ക്യാമ്പുകളിലേക്കു മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് 17നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 2
    1 hour ago

    ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

  • 3
    1 hour ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 4
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 5
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 6
    2 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 7
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 8
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

  • 9
    19 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി