Wednesday, February 19th, 2020

കഴുത്തോളം വെള്ളം, ഇന്ന് 12 പേര്‍ മരിച്ചു

ഭയപ്പെടേണ്ട സ്ഥിതിയില്ല, സര്‍ക്കാര്‍ സുസജ്ജമം മന്ത്രി മണി

Published On:Aug 9, 2019 | 12:07 pm

കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ തുടരുകയാണ്.
മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് 12 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. കണ്ണൂര്‍ ഇരിട്ടിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കോളിത്തട്ടിലെ ജോയി(77) ആണ് മരിച്ചത്. ജില്ലയില്‍ 149 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. നാറാത്ത് പാമ്പുരുത്തിയില്‍ വെള്ളം കയറിക്കൊണ്ടിരിക്കുന്നു. നായാട്ട് പാറയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒരു കുടുംബം ഓറ്റപ്പെട്ട നിലയിലാണ്. പയ്യാവൂര്‍ പാറക്കടവ് മാത്യു എന്നയാളുടെ വീട്ട് മതില്‍ തകര്‍ന്നു. പല ഭാഗത്തും ബസോട്ടം നിലച്ചിരിക്കുകയാണ്.
മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീട് തകര്‍ന്ന് നാലുപേര്‍ മരിച്ചു. കുണ്ടുതോട് സ്വദേശി ഉനൈസ്, സന, നുസ്രത്ത്, ശനില്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മാക്കൂര്‍, മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.
വടകര വിലങ്ങാട് ഉരുള്‍പൊട്ടലില്‍ നാലുപേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. വിലങ്ങാട് മൂന്നുവീടുകള്‍ മണ്ണിനടിയിലായി. ഇതിനിടെ കേന്ദ്ര ജല കമ്മിഷന്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്.
കോഴിക്കോട് മാവൂര്‍, ചെറൂപ്പ, തെങ്ങിലക്കടവ് പ്രദേശങ്ങളിലായി ആയിരത്തിലേറെ വീടുകളില്‍ വെള്ളം കയറി. ചാലിയാര്‍ കരകവിഞ്ഞ് ഇരുകരകളിലുമുള്ള വീടുകളെല്ലാം വെള്ളത്തിലായി.ചാലിയാറിന് പുറമെ ചെറുപുഴ, ചാലിപ്പുഴ എന്നീ പുഴകളും കരകവിഞ്ഞു. വീടുകളില്‍ വെള്ളം കയറിയതോടെ കുറേ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. നിരവധി പേര്‍ കുടുംബസമേതം ബന്ധുവീടുകളിലേക്കും മറ്റും മാറി.
വയനാട് മേപ്പാടി ചൂരല്‍മല പുത്തുമലയില്‍ ആറിടത്ത് ഉരുള്‍പൊട്ടലുണ്ടായി. എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സും കന്റീനും മണ്ണിനടയിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു.
സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ 110 സെന്റീമീറ്റര്‍ ഉയര്‍ത്തി.ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പ്പൊട്ടി. പാലായും കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയില്‍. മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, മണിമലയാര്‍ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുന്നു.
ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയാനാണ് സാധ്യത. ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെപലഭാഗങ്ങളും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുംകാരണം ഒറ്റപ്പെട്ടനിലയിലാണ്.
സംസ്ഥാനത്ത് 22 പേര്‍ മരിച്ചതായി മുഖ്യമനന്ത്രി അറിയിച്ചു. അതേസമയം വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം മണി അറിയിച്ചു. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യം ഇപ്പോഴില്ല. നിലവില്‍ കല്ലാര്‍കുട്ടി, കക്കയം അടക്കമുള്ള ചെറുകിട ഡാമുകളാണ് തുറന്നിരിക്കുന്നതെന്നും എം.എം മണി പറഞ്ഞു. ഭയപ്പെടേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും സര്‍ക്കാര്‍ സുസജ്ജമാണെന്നും മന്ത്രി അറിയിച്ചു.

 

LIVE NEWS - ONLINE

 • 1
  1 hour ago

  ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

 • 2
  1 hour ago

  ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

 • 3
  2 hours ago

  തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

 • 4
  2 hours ago

  പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

 • 5
  2 hours ago

  ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

 • 6
  2 hours ago

  പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

 • 7
  3 hours ago

  വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

 • 8
  6 hours ago

  കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

 • 9
  19 hours ago

  പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി