Sunday, December 15th, 2019

കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും

എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

Published On:Jul 20, 2019 | 9:51 am

തിരു: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു തന്നെ. മഴ സജീവമായതോടെ എല്ലാ ജില്ലകളും ജാഗ്രതപാലിക്കാന്‍ കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശമുണ്ട്. ചൊവ്വാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും നിര്‍ദേശമുണ്ട്. മഴ തുടര്‍ന്നതോടെ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
ഇന്ന് കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട് ജില്ലകളിലും, തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞത്തുനിന്നും നീണ്ടകരയില്‍നിന്നും മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ ഏഴ് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ കടലില്‍ നീരീക്ഷണം നടത്തുന്നുണ്ട്. നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു.
കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നിട്ടുണ്ട്. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജലഅതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിയാര്‍ ഡാമിന്റെ ഷട്ടര്‍ 10 സ.മി ഉയര്‍ത്തിയിട്ടുണ്ട്. പദ്മ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണം. എന്നാല്‍, മൂന്നു ദിവസം കൂടി മഴ ഇതുപോലെ തുടര്‍ന്നാല്‍ ഏകദേശം 40 സെമീ വരെ മഴ ലഭിക്കും.
മഴ തുടര്‍ന്നാല്‍ താഴ്ന്നുകൊണ്ടിരുന്ന ഭൂഗര്‍ഭ ജലനിരപ്പ് മെച്ചപ്പെടുന്നതോടൊപ്പം ജലനിരപ്പ് നന്നേ കുറഞ്ഞ ഇടുക്കി, ശബരിഗിരി തുടങ്ങിയ പ്രധാന അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമാവുകയും ചെയ്യും. മുല്ലപ്പെരിയാറില്‍ 4 സെ.മി മഴ ലഭിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

 • 1
  13 hours ago

  നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോ മറിഞ്ഞു

 • 2
  14 hours ago

  പൗരത്വ നിയമ ഭേദഗതി; ഉത്തരവാദിത്വത്തില്‍നിന്ന് കേരളത്തിന് ഒഴിഞ്ഞുമാറാനാകില്ല: ഗവര്‍ണര്‍

 • 3
  16 hours ago

  ദേശീയ സ്‌കൂള്‍ സീനിയര്‍ മീറ്റില്‍ കേരളത്തിന് കിരീടം; ആന്‍സി സോജന്‍ മീറ്റിലെ താരം

 • 4
  17 hours ago

  ആവശ്യമെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്തുമെന്ന് അമിത് ഷാ

 • 5
  18 hours ago

  ഉത്തര്‍പ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്തു തീ കൊളുത്തി

 • 6
  18 hours ago

  കെ.എസ്.ആര്‍.ടി.സി. ബസ് റബ്ബര്‍പുരയിടത്തില്‍ ഇടിച്ചുകയയറി

 • 7
  18 hours ago

  മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

 • 8
  19 hours ago

  കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി

 • 9
  19 hours ago

  ഫാത്തിമയുടെ മരണം; സിബിഐക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ