Wednesday, January 29th, 2020

കാലവര്‍ഷം കനത്തു; കണ്ണൂരില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.

Published On:Jul 19, 2019 | 10:02 am

കണ്ണൂര്‍: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായി. കേരളത്തില്‍ പലയിടത്തും കനത്തമഴയാണ് ലഭിക്കുന്നത്. മഴയെ തുടര്‍ന്ന് പല റോഡുകളും വെള്ളത്തില്‍ മുങ്ങി. എറണാകുളത്തെ മണികണ്ഠന്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. ഈരാറ്റുപേട്ടപീരുമേട് പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.നാളെ ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴയാണ് ഈ ദിവസങ്ങളില്‍ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറു ദിശയില്‍നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    9 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    10 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    11 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    13 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    13 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    13 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    14 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    14 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി