ഈ പാനീയങ്ങള്‍ പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിനോടൊപ്പം മറ്റ് പല ആരോഗ്യ പ്രശ്നങ്ങളെയും അകറ്റി നിര്‍ത്താനും
ഈ പാനീയങ്ങള്‍ പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിനോടൊപ്പം മറ്റ് പല ആരോഗ്യ പ്രശ്നങ്ങളെയും അകറ്റി നിര്‍ത്താനും
പ്രമേഹ കാരണം ബുദ്ധിമുട്ട് അനുവഭിക്കുന്നവര്‍ ഒരുപാടുണ്ട്. ഇതിന്റെ ഭാഗമായി ഒരുപാട് നിയന്ത്രണങ്ങള്‍ ആഹാരത്തിലും ജീവിതത്തിലും കൊണ്ട് വരേണ്ട അവസ്ഥയും ഉണ്ടായേക്കാം. ആഹാര ക്രമത്തിലെ നിയന്ത്രണങ്ങള്‍ തന്നെയാണ് പ്രമേഹരോഗത്തിന്റെ പ്രധാന മരുന്നും. എല്ലാ ഭക്ഷണങ്ങളും ഇവര്‍ക്ക് കഴിക്കാന്‍ സാധിക്കില്ല. പ്രമേഹ രോഗികള്‍ക്ക് ആശങ്ക ഇല്ലാതെ തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചില പാനീയങ്ങളുണ്ട്. ഈ പാനീയങ്ങള്‍ പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിനോടൊപ്പം മറ്റ് പല ആരോഗ്യ പ്രശ്നങ്ങളെയും അകറ്റി നിര്‍ത്താനും ഉപകരിക്കുന്നു.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കുടിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. ഗ്രീന്‍ ടീയുടെ ഗുണങ്ങളില്‍ ഒന്ന് കാര്‍ബോ ഹൈഡ്രേറ്റുകളുടെയും കലോറിയുടെയും അഭാവമാണ്. അതിനാല്‍ തന്നെ യാതൊരു നിയന്ത്രണവും കൂടാതെ തന്നെ പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ കഴിയുന്ന ഒന്നാണ് ഗ്രീന്‍ ടീ. രക്ത സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിന് ഒപ്പം ടൈപ്പ് 2 പ്രമേഹ രോഗത്തെ പ്രതിരോധിക്കാനും ഗ്രീന്‍ ടീ സഹായിക്കും. ദിവസേന നാല് മുതല്‍ അഞ്ച് വരെ ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുന്നത് പ്രമേഹത്തിന് പരിഹാരം നല്കുന്നു.
കയ്പ്പക്ക ജ്യൂസ്
വിളര്‍ച്ചയ്ക്കും പ്രമേഹത്തിനും എതിരെയുള്ള ഒരു ഒറ്റ മൂലിയാണ് കയ്പ്പക്ക. കയ്പ്പക്ക ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് ഒരു പോലെ ഉപയോഗ പ്രദമാണ്. ഗ്ലൂക്കോസിന്റെ ചംക്രമണത്തിനും വര്‍ധനവിനും തടയിടുന്നതിന് ഒപ്പം കയ്പ്പക്കയിലെ ഹൈപ്പോ ഗ്ലൈസിമിക്ക് പദാര്‍ത്ഥങ്ങള്‍ മൂത്രത്തിലെയും രക്തത്തിലെയും ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
പാല്
പ്രമേഹ രോഗികള്‍ക്ക് പ്രയോജന പ്രദമാണ് പാല്. കൊഴുപ്പ് ചേരാത്തതും കുറഞ്ഞ അളവില്‍ കൊഴുപ്പ് ഉള്ളതുമായ പാല് പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം നല്ലൊരു പാനീയമാണ്. ദിവസേന രണ്ടോ മൂന്നോ തവണ പാല് പാല് ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് നല്ലതാണ്
വെള്ളരിക്ക ജ്യൂസ്
പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ് വെള്ളരിക്ക ജ്യൂസ്. കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, അമിനോ ആസിഡുകള്‍ എന്നിവയുടെയും വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ ബി 2, വിറ്റാമിന്‍ സി മറ്റ് ആരോമാറ്റിക് പദാര്‍ത്ഥങ്ങളുടെയും കലവറയാണ് വെള്ളരിക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വെള്ളരിക്ക ഫല പ്രദമാണ്.