Monday, December 9th, 2019

ആരോഗ്യ മേഖലയില്‍ ഖത്തര്‍ ഏറെ മുന്നില്‍

ആരോഗ്യ ചികിത്സക്ക് ആശ്രയിക്കാന്‍ കഴിയുന്ന മികച്ച കേന്ദ്രമാണ് ഖത്തര്‍.

Published On:Aug 10, 2019 | 3:29 pm

ദോഹ: ആരോഗ്യ മേഖലയിലെ വളര്‍ച്ചയില്‍ ഖത്തര്‍ ഏറെ മുന്നില്‍. ലോകോത്തര സൗകര്യങ്ങളാണ് ഈ മേഖലയില്‍ ഖത്തറിനുള്ളത്. ഖത്തറിനെ മെഡിക്കല്‍ ടൂറിസത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ മുന്നേറുന്നതെന്ന് അടുത്തിടെ ഫിലിപ്പീന്‍സ് ബിസിനസ് കൗണ്‍സില്‍ ഖത്തര്‍ ചെയര്‍മാന്‍ ഗ്രെഗ് ലോയന്‍ പറഞ്ഞിരുന്നു. 80ലധികം രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും മെഡിക്കല്‍ ടൂറിസം കേന്ദ്രമായി ഖത്തറിനെ മാറ്റുന്നതിന് സഹായകമാകുന്നുണ്ട്. ആരോഗ്യ ചികിത്സക്ക് ആശ്രയിക്കാന്‍ കഴിയുന്ന മികച്ച കേന്ദ്രമാണ് ഖത്തര്‍.
ഇവിടത്തെ വിസ നയങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്. യൂറോപ്പിലോ യു.എസിലോ ചികിത്സക്കായി വിസ നേടാന്‍ കഴിയാത്തവര്‍ക്ക് ഖത്തര്‍ അനുയോജ്യ കേന്ദ്രമാണ്. പല രാജ്യങ്ങളിലുള്ളവര്‍ക്കും കുടുംബങ്ങളോടൊപ്പം അനായാസം ഖത്തറിലേക്ക് പ്രവേശിക്കാനാകും. അതുകൊണ്ടുതന്നെ മെഡിക്കല്‍ ടൂറിസത്തിന്റെ ലക്ഷ്യസ്ഥാനമായി ഖത്തറിനെ വിപണനം ചെയ്യാനുള്ള അവസരമാണിത്.
ഖത്തറില്‍ വിസ സുഗമമായി നേടാനാകുമെന്നതും വ്യവസ്ഥകള്‍ക്ക് വിധേയമായി വിസരഹിത പ്രവേശനം ലഭിക്കുമെന്നതും ഖത്തറിലേക്ക് രോഗികളെ ആകര്‍ഷിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായ തിങ്ക് ടാങ്ക് ലെഗാറ്റം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ ഏറ്റവും മികച്ച അഞ്ചാമത്തെ ആരോഗ്യ സംവിധാനമാണ് ഖത്തറിന്റേത്.

LIVE NEWS - ONLINE

  • 1
    4 hours ago

    മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

  • 2
    6 hours ago

    നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

  • 3
    8 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 4
    8 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 5
    8 hours ago

    എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

  • 6
    8 hours ago

    കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

  • 7
    9 hours ago

    കര്‍ണാടകയില്‍ ബിജെപി തന്നെ

  • 8
    9 hours ago

    ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

  • 9
    9 hours ago

    കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി