Monday, September 21st, 2020

കിടക്കും മുമ്പ് ഈ കാര്യങ്ങള്‍ ചെയ്യരുത്

പതിവായുള്ള ഈ ഉറക്കമില്ലായമ പതിയെ നിങ്ങളുടെ സ്വഭാവത്തെ തന്നെ മോശമായ രീതിയില്‍ മാറ്റുന്നു

Published On:Sep 15, 2020 | 2:22 pm

നല്ല ഉറക്കം നിങ്ങളുടെ നാളേയ്ക്കായുള്ള ഊര്‍ജ്ജസ്രോതസ്സാണ്. കൃത്യമായി ഉറങ്ങിയില്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തിന് പ്രശ്‌നമാക്കുന്നതാണ്. പതിവായുള്ള ഈ ഉറക്കമില്ലായമ പതിയെ നിങ്ങളുടെ സ്വഭാവത്തെ തന്നെ മോശമായ രീതിയില്‍ മാറ്റുന്നു. മികച്ച ഉറക്കം നേടുന്നതിനായി രാത്രി ഉറങ്ങുന്നതിനുമുമ്പ് നിങ്ങള്‍ ഒരിക്കലും ചെയ്യരുതാത്ത ചില കാര്യങ്ങള്‍ ഇവിടെ വായിക്കൂ.

പലര്‍ക്കുമുള്ള ശീലമാണ് രാത്രിയില്‍ കിടന്നുകഴിഞ്ഞാലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അറിഞ്ഞിരിക്കുക, ടിവി, സെല്‍ഫോണ്‍, ലാപ്ടോപ്പ് എന്നിവ പുറപ്പെടുവിക്കുന്ന നീലവെളിച്ചം നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഉറക്കത്തെ പ്രേരിപ്പിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്‍ ഉത്പാദിപ്പിക്കുന്നതിനും ഇത് തടസം നില്‍ക്കുന്നു. ഇലക്ട്രോണിക് ഉപകരണം നിങ്ങളുടെ മുഖത്ത് നിന്ന് കുറഞ്ഞത് 14 ഇഞ്ചെങ്കിലും അകലം പലിക്കേണ്ടതാണ്. പ്രകാശവുമായി ബന്ധപ്പെട്ട ഉറക്ക പ്രശ്നങ്ങള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് സ്‌ക്രീനിന്റെ വെളിച്ചം കുറയ്ക്കുന്നതും പ്രധാനമാണ്.
രാത്രിഭക്ഷണം അമിതമായി കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത് വെറുതേയല്ല. ഇത് പല അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കുന്നു. അധികമായി ഭക്ഷണം അകത്തുചെന്നാല്‍ രാത്രിയില്‍ ഒരേ സമയം ഫലപ്രദമായി ഭക്ഷണം ദഹിപ്പിക്കാനും ഉറങ്ങാനും നമ്മുടെ ശരീരത്തിന് കഴിയാതെ വരുന്നു. രാത്രിയില്‍ ഭക്ഷണം കഴിച്ചയുടനെ കിടക്കുന്ന ശീലമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ശരീരഭാരം, ഓക്കാനം, വയറുവേദന എന്നിവ അനുഭവപ്പെടാന്‍ ഇടയാക്കുന്നു. കൊഴുപ്പ് അല്ലെങ്കില്‍ മസാലകള്‍ നിറഞ്ഞ ആഹാരം പ്രത്യേകിച്ച് ശരീരത്തില്‍ ഒരു ആസിഡ് റിഫ്ളക്സ് ഉണ്ടാക്കുന്നു, ഇത് നിങ്ങളെ അസ്വസ്ഥരാക്കുകയും ഉറങ്ങാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നു. രാത്രിയില്‍ ഐസ്‌ക്രീമോ ചോക്ലേറ്റോ ഒക്കെ കഴിക്കുന്നതും നിങ്ങളുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കും. ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കാനും ഉറക്കം കുറയ്ക്കാനും കഴിയുന്ന തിയോബ്രോമിന്‍ എന്ന രാസവസ്തു ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നു.
സായാഹ്ന സമയത്ത് നമ്മുടെ ശരീരത്തിന്റെ താപനില സ്വാഭാവികമായും തണുക്കുന്നു. എന്നാല്‍ നിങ്ങള്‍ കുളിക്കുമ്പോള്‍ നിങ്ങളുടെ ശരീര താപനില ഉയരുന്നു. ഉറങ്ങാന്‍ നിങ്ങള്‍ക്ക് തണുത്ത താപനില ആവശ്യമുള്ളതിനാല്‍ ഉറക്കത്തിന് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നിങ്ങളുടെ കാല്‍വിരലുകള്‍ പുതപ്പിനു പുറത്തായി ഇരിക്കുമ്പോള്‍ നിങ്ങള്‍ നന്നായി ഉറങ്ങുന്നത് ഈ പറഞ്ഞ താപനിലയിലെ മാറ്റത്താലാണ്. കൂടാതെ, കിടക്കുന്നതിനു തൊട്ടുമുമ്പ് കുളിക്കുന്ന ശീലമുള്ളവരില്‍ ശരീരം തലച്ചോറിലേക്ക് തെറ്റായ സിഗ്നലുകള്‍ അയക്കുന്നു. നിങ്ങളുടെ തലച്ചോര്‍ നിങ്ങളുടെ ശരീരത്തെ ഉണര്‍ത്തുകയും ചെയ്യുന്നു. ഇത് നല്ലൊരു ഉറക്കത്തിനു തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.

LIVE NEWS - ONLINE

 • 1
  32 mins ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  1 hour ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  1 hour ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  2 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  2 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  2 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  2 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  2 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  3 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍