Monday, September 21st, 2020

ഉറക്കം കുറഞ്ഞാല്‍ തടി കൂടുമോ?

കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Published On:Sep 7, 2020 | 1:20 pm

രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിലും വണ്ണം കൂടാം. ഉറക്കക്കുറവും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉറക്കക്കുറവ് വിശപ്പ് വര്‍ധിക്കുന്നതിലേയ്ക്കും, തളര്‍ച്ച, ക്ഷീണം എന്നിവയിലേയ്ക്കും നയിക്കുന്നു. ഉറക്കക്കുറവ് ഉള്ളവരില്‍ വിശപ്പ് കുറയ്ക്കുന്ന ഹോര്‍മോണിന്റെ അളവ് കുറവായിരിക്കും. ഇത് പതിവിലും അളവില്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. തന്മൂലം വണ്ണം കൂടാനുമുള്ള സാധ്യതയുണ്ട്.
അതുപോലെ തന്നെ, ഉറക്കക്കുറവ് മൂലം ക്ഷീണിതരാകുമ്പോള്‍ ഊര്‍ജ്ജക്കുറവ് ഉണ്ടാകാം. തന്മൂലം നിങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങളും കുറച്ചേയ്ക്കാം. ഇതും ശരീരഭാരം കൂട്ടാം. ശരീരഭാരം കുറയ്ക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍, രാത്രി കൃത്യസമയത്ത് ഉറങ്ങുക, ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. രാത്രി കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉറങ്ങാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്‌നീഷ്യവും അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. പൊട്ടാസ്യവും മഗ്‌നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇതുകൂടാതെ വാഴപ്പഴം സ്ഥിരമായി കഴിച്ചാല്‍ ദഹനം എളുപ്പമാകുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യും. ഇതും ഉറക്കത്തെ സഹായിക്കുന്ന ഘടകമാണ്. ഒപ്പം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പഴം കഴിക്കാം. നന്നായി ഉറങ്ങാന്‍ സഹായിക്കുന്ന ഒന്നാണ് പാലും പാല്‍ ഉല്‍പന്നങ്ങളും. ഇവയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള കാത്സ്യമാണ് ഉറക്കത്തെ എളുപ്പമാക്കുന്നത്. ഓട്‌സില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒപ്പം വിറ്റാമിന്‍ ബിയും കൂടിയ തോതില്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ?ഗോതമ്പില്‍ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഓട്‌സ്.

LIVE NEWS - ONLINE

 • 1
  60 mins ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  2 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  2 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  2 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  2 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  3 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  3 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  3 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  3 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍