Tuesday, May 26th, 2020

ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ആഹാരം കഴിച്ച ഉടനെ കുളിക്കുന്നവര്‍ വളരെ പെട്ടെന്ന് രോഗിയായിത്തീരാന്‍ സാധ്യതയുണ്ട്

Published On:Nov 4, 2019 | 9:35 am

ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. അപ്പോള്‍ ആരോഗ്യ സംരക്ഷണത്തില്‍ ഇത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ആഹാരം കഴിച്ച ഉടനെ കുളിക്കാന്‍ പോകുന്നവരുണ്ട്. വീട്ടിലെ മുതിര്‍ന്നവര്‍ എന്നും പറയാറുള്ളതാണ് ആഹാരം കഴിച്ച് കുളിക്കരുതെന്ന്. ഇതിന്റെ കാരണം പലപ്പോഴും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ആഹാരം കഴിച്ച ഉടനെ കുളിക്കുന്നവര്‍ വളരെ പെട്ടെന്ന് രോഗിയായിത്തീരാന്‍ സാധ്യതയുണ്ട്.
ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് കൊണ്ട് ദഹന സംബന്ധിയായ പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും ഭക്ഷണ ശേഷം കുളിക്കുന്നവരില്‍ ദഹനം മെല്ലെയാക്കുകയും ആവശ്യമായ രക്തപ്രവാഹം വയറിന്റെ ഭാഗത്ത് എത്താതിരിക്കുന്നതിനും കാരണമാകും. അത് കൊണ്ട് ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അത് നിര്‍ത്തുന്നതാണ് നല്ലത്. ഭക്ഷണ ശേഷം കുളിക്കുന്നവരില്‍ ശ്വാസം മുട്ടല്‍ കണ്ടു വരാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണ ശേഷം സ്ഥിരമായി കുളിക്കുമ്പോള്‍ പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. മാത്രമല്ല കഴിച്ചതിന് ശേഷം കുളിക്കുന്നത് ശ്വാസം മുട്ടല്‍ ഇല്ലാത്തവരില്‍ പോലും അതിന് തുടക്കം കറിക്കാന്‍ കാരണമാകുന്നു. ഭക്ഷണ ശേഷമുള്ള കുളി പലപ്പോഴും അസിഡിറ്റി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. അസിഡിറ്റി ഇല്ലാത്തവരിലും ഭക്ഷണ ശേഷം കുളിക്കുന്നതിലൂടെ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അസിഡിറ്റി വര്‍ധിപ്പിക്കുക മാത്രമല്ല വയറിനുണ്ടാകുന്ന പല അസ്വസ്ഥതതകള്‍ക്കും ഇത് കാരണമാകും.
പലപ്പോഴും വയറ് നിറയെ ഉണ്ട് കഴിഞ്ഞ് നേരെ കുളിമുറിയിലേക്ക് ചെന്ന് കുളിച്ച് കഴിഞ്ഞാല്‍ ചെറിയ തല ചുറ്റല്‍ പലരിലും അനുഭവപ്പെട്ടിട്ടുണ്ടാകും. ഇതിന് പിന്നിലെ കാരണം ചര്‍മ്മത്തിലേക്ക് കൂടുതല്‍ രക്തമൊഴുകുന്ന അവസ്ഥയാണ് കുളിക്കുമ്പോള്‍ ഉണ്ടാകുന്നത്. ചിലപ്പോള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പലരും നന്നായി വിയര്‍ക്കുന്നത് കണ്ടിട്ടുണ്ടാകും. ഭക്ഷണം കഴിക്കുമ്പോള്‍ ശരീരോഷ്മാവ് വര്‍ധിക്കുന്നതാണ് കാരണം. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്നത് ശരീരത്തിലെ ഊഷ്മാവ് കുറയുകയാണ് ചെയ്യുന്നത്. പെട്ടെന്നുണ്ടാകുന്നുണ്ടാകുന്ന ഈ മാറ്റം മറ്റു ശാരീരികാസ്വസ്ഥതകള്‍ക്കും കാരണമാകും. അത് കൊണ്ട് തന്നെ കുളിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്