Wednesday, February 26th, 2020

കുഞ്ഞിന് നല്‍കാം ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് പോഷക ഗുണങ്ങളുള്ള ഭക്ഷണമാണ്

Published On:Aug 30, 2019 | 12:37 pm

കുഞ്ഞിന്റെ ആരോഗ്യം എല്ലാ തരത്തിലും അമ്മമാരെ വലക്കുന്ന ഒന്നാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് പോഷക ഗുണങ്ങളുള്ള ഭക്ഷണമാണ്. കുഞ്ഞിന് നല്‍കുന്ന ഭക്ഷണത്തിലൂടെ കുഞ്ഞിന്റെ ആരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്. ആപ്പിള്‍, ഓട്സ്, മത്തങ്ങ ഇത് മൂന്നും ചേര്‍ന്നാല്‍ കുഞ്ഞിനുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളില്‍ പകുതിയില്‍ അധികവും ഇല്ലാതാവും. എന്നാല്‍ ഇതിനോട് കുഞ്ഞുങ്ങള്‍ മുഖം തിരിക്കുകയാണ് പതിവ്. ഇതെങ്ങനെ സ്വാദിഷ്ഠമായ രീതിയില്‍ തയ്യാറാക്കി കുഞ്ഞിന് കൊടുക്കും എന്നത് അമ്മമാര്‍ക്ക് സംശയമുള്ള കാര്യമാണ്. കുഞ്ഞിന് ആരോഗ്യം നല്‍കുന്നതിന് വേണ്ടി ഈ മിശ്രിതം ഇത്തരത്തില്‍ തയ്യാറാക്കി നല്‍കാം. കുഞ്ഞുങ്ങള്‍ എളുപ്പത്തില്‍ കഴിക്കും.
തയ്യാറാക്കുന്ന വിധം
അരക്കപ്പ് ആപ്പിള്‍ അരച്ചെടുത്തത്, അരക്കപ്പ് മത്തങ്ങ വേവിച്ച് അരച്ചെടുത്തത്, അരക്കപ്പ് പാകം ചെയ്ത് ഓട്സ് അല്‍പം കശുവണ്ടിപ്പരിപ്പ് അല്‍പം കറുവപ്പട്ട എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ആപ്പിള്‍, മത്തങ്ങ, ഓട്സ് എന്നിവ നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം നല്ലതു പോലെ കട്ടകെട്ടാതെ ഇളക്കിയെടുക്കുക. ഇത് നല്ല സ്മൂത്തായി മാറുമ്പോള്‍ ഇതിലേക്ക് അല്‍പം കശുവണ്ടിപ്പരിപ്പും കറുവപ്പട്ട പൊടിച്ചതും മുകളില്‍ തൂവിക്കൊടുക്കുക. ഇത് കുഞ്ഞിന് ദിവസവും അല്‍പാല്‍പം നല്‍കിയാല്‍കുഞ്ഞന് ഏറെ ഗുണം ചെയ്യയുന്നു. എല്ലുകളുടെ ആരോഗ്യത്തിനും, ദഹനപ്രശ്‌നം പരിഹരിക്കാന്‍, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനും ഈ ഭക്ഷണം സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    10 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    12 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    13 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    13 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    13 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    13 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    13 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി